Crown Prince | സഊദി കിരീടാവകാശിയുടെ സന്ദര്‍ശനം ഇന്‍ഡ്യയുമായുള്ള ബന്ധത്തിന് തിളക്കം കൂട്ടുമെന്ന് ഇന്‍ഡ്യന്‍ അംബാസഡര്‍
Sep 10, 2023, 16:05 IST
ജിദ്ദ: (www.kvartha.com) സഊദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന്റെയും ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുത്തതിന്റെയും പ്രാധാന്യം സഊദി അറേബ്യയിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഊന്നിപ്പറഞ്ഞതായി സഊദി പ്രസ് ഏജന്‍സി ശനിയാഴ്ച റിപോര്‍ട് ചെയ്തു.
സഊദി കിരീടാവകാശിയുടെ സന്ദര്‍ശനം ജി20 ഉച്ചകോടിക്കും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിനും ഏറെ പ്രാധാന്യമുള്ളതാണെന്ന് ഡോ. സുഹേല്‍ അജാസ് ഖാന്‍ പറഞ്ഞു. ഇന്‍ഡ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിരീടാവകാശി ന്യൂഡെല്‍ഹിയിലെത്തിയ സാഹചര്യത്തിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്.
ഇന്‍ഡ്യ അധ്യക്ഷപദം വഹിക്കുന്ന ഈ വര്‍ഷം ജി20യുടെ നിരവധി യോഗങ്ങളില്‍ സഊദി അറേബ്യ പങ്കെടുത്തിട്ടുണ്ട്. രാജ്യം പങ്കെടുത്ത വിവിധ യോഗങ്ങള്‍ അദ്ദേഹം എടുത്തുകാണിച്ചു. ഊര്‍ജം, ധനകാര്യം, ഗ്രൂപ് 20 രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നീ യോഗങ്ങള്‍ അതിലുള്‍പെടും. ആഗോള സഹകരണത്തിനായി നിരവധി ചര്‍ചകള്‍ നടത്തി. 60 നഗരങ്ങളിലായി 220ലധികം യോഗങ്ങള്‍ നടത്തി. 115 ലധികം രാജ്യങ്ങളില്‍നിന്നായി 18,000 പ്രതിനിധികളെ സ്വീകരിച്ചുവെന്നും അംബാസഡര്‍ പറഞ്ഞു.
പുതിയ കാലത്തെ ഏറ്റവും ശക്തമായ വെല്ലുവിളികള്‍ പരിഹരിക്കാനും സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന ഇന്‍ഡ്യയുടെ ജി20 പ്രസിഡന്‍സിക്ക് പ്രധാന പങ്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
Keywords: News, Gulf, Gulf-News, Saudi Arabia, Riyadh, India, Crown Prince, G20, Ambassador, Sohail Ejaz Khan, Mohammed bin Salman, Saudi and Indian envoys stress significance of crown prince’s visit to India, participation at G20.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.