സൗദി എയര്‍ലൈനില്‍ സംസം സൗജന്യമായി കൊണ്ട് പോകാന്‍ അനുമതി

 


ജിദ്ദ: ജിദ്ദയില്‍ നിന്നും മദീനയില്‍ നിന്നും സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാരെ ഇനി മുതല്‍ 10 ലിറ്റര്‍ സംസം സൗജന്യമായി കൂടെ കൊണ്ട് പോകാന്‍ അനുവദിക്കുമെന്ന് സൗദിയ അസ്സിസ്റ്റന്റ് എക്‌സിക്കുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ അജ്ഹര്‍ അറിയിച്ചു.

ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കുമുള്ള സേവങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. മക്കയിലെ കിങ്ങ് അബ്ദുല്ല സംസം ബോട്ട്‌ലിങ്ങ് പ്ലാന്റില്‍ നിന്നും വിതരണം ചെയ്യുന്ന സംസം കാനുകളായിരിക്കും ഇത്തരത്തില്‍ കൊണ്ട് പോകാന്‍ അനുവദിക്കുക.

നേരത്തെ 10 ലിറ്റര്‍ സംസം ബാഗേജിന്റെ ഭാഗമായാണ് പരിഗണിച്ചിരുന്നത് എന്നതിനാല്‍ പുതിയ തീരുമാനം തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ ആശ്വാസമായിരിക്കും.

സൗദി എയര്‍ലൈനില്‍ സംസം സൗജന്യമായി കൊണ്ട് പോകാന്‍ അനുമതി

SUMMARY: Pilgrims and visitors can carry 10 liters of Zam Zam as free on the Saudi airlines. The offer is only to the international travelers who fly from Jeddah and Madinah. Early Zam Zam was regarded as the part of baggage. new decision will be a big relief to the people.

Keywords: Zam Zam , makkah , madina, saudia , saudi airlines , Zam Zam free , king abdullah , king abdulla Zam Zam bottling plant, Malayalam News, Jeddah, Gulf, Airport, Mecca, Muslim pilgrimage, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia