SWISS-TOWER 24/07/2023

Sania Mirza | മകന്‍ ഇസാന്‍ മാലികുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് സാനിയ മിര്‍സ; ഇത്തവണയും ശുഐബ് മാലിക് ഒപ്പമില്ല; പിരിഞ്ഞു താമസിക്കുകയാണെന്ന് അഭ്യൂഹം

 


ADVERTISEMENT

ദുബൈ: (www.kvartha.com) മകന്‍ ഇസാന്‍ മാലികുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മുന്‍ ഇന്‍ഡ്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. എന്നാല്‍ ഇത്തവണയും സാനിയയുടെ ചിത്രത്തില്‍ ഭര്‍ത്താവ് ശുഐബ് മാലിക് ഉണ്ടായിരുന്നില്ല. ഇതോടെ സാനിയയും ശുഐബ് മാലിക്കും പിരിഞ്ഞു താമസിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിരിക്കയാണ്.

അടുത്തിടെ സഊദി അറേബ്യയില്‍ ഉംറയ്ക്കു പോയ ചിത്രം സാനിയ മിര്‍സ പങ്കുവച്ചപ്പോള്‍ അതിലും ശുഐബ് മാലിക് ഉണ്ടായിരുന്നില്ല. മറ്റ് കുടുംബാംഗങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ മാലികും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു.

Sania Mirza | മകന്‍ ഇസാന്‍ മാലികുമൊത്തുള്ള ഇഫ്താറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് സാനിയ മിര്‍സ; ഇത്തവണയും ശുഐബ് മാലിക് ഒപ്പമില്ല; പിരിഞ്ഞു താമസിക്കുകയാണെന്ന് അഭ്യൂഹം

അടുത്തിടെയാണ് സാനിയ മിര്‍സ ടെന്നിസില്‍നിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്ന് സാനിയ വിരമിക്കലിനു ശേഷം പ്രതികരിച്ചിരുന്നു. എന്നാല്‍ ഏറെനാളായി കേള്‍ക്കുന്ന വിവാഹ മോചന വാര്‍ത്തകളില്‍ സാനിയയോ, മാലികോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്താന്‍ ക്രികറ്റ് താരമായ മാലികും സാനിയയും ദുബൈയിലാണു താമസം. മകനുമൊത്തുള്ള നിമിഷങ്ങള്‍ മാലിക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും അതിലൊന്നും സാനിയ മിര്‍സ ഉണ്ടാകാറില്ല.

സാനിയയും മാലികും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പാകിസ്താന്‍ മാധ്യമങ്ങളാണ് ആദ്യം റിപോര്‍ട് ചെയ്തത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍' എന്ന സാനിയയുടെ ഇന്‍സ്റ്റ സ്‌റ്റോറിയും അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കി. 2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്.

Keywords:  Sania Mirza-Shoaib Malik Divorce? ‘Iftaar with my’ Sania Mirza snubs Shoaib Malik yet again, feasts with son Izhaan alone at Iftaar & fuelling divorce rumors with Pakistani cricketer, Dubai, News, Tennis, Sports, Sania Mirza, Social Media, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia