Salik | ദുബൈ ടോള്‍ ഗേറ്റുകളെ നിയന്ത്രിക്കുന്ന 'സാലിക്' ലാഭവിഹിതം വിതരണം ചെയ്തു; കൈമാറിയത് 54.8 കോടി ദിര്‍ഹം

 


-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ദുബൈ ടോള്‍ ഗേറ്റുകളെ നിയന്ത്രിക്കുന്ന 'സാലിക്' ലാഭവിഹിതം വിതരണം ചെയ്തു. സാലിക് ഈ വര്‍ഷം ആദ്യ പാതിയിലെ ലാഭവിഹിതമായി 54.8 കോടി ദിര്‍ഹമാണ് വിതരണം ചെയ്തത്. ആറു മാസത്തെ കംപനിയുടെ ആകെ വരുമാനം 103 കോടിയായി വര്‍ധിച്ചതായും വാഹനയാത്രകളുടെ എണ്ണം ഈ വര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) റെകോര്‍ഡ് എണ്ണത്തിലെത്തിയതായും ദുബൈ സാലിക് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു.
     
Salik | ദുബൈ ടോള്‍ ഗേറ്റുകളെ നിയന്ത്രിക്കുന്ന 'സാലിക്' ലാഭവിഹിതം വിതരണം ചെയ്തു; കൈമാറിയത് 54.8 കോടി ദിര്‍ഹം

കോവിഡ് 19ന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടിയ നിലയില്‍ ടോള്‍ ഗേറ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണമെത്തിയിട്ടുണ്ട്. അതേസമയം വരുമാനത്തിന്റെ ലാഭവിഹിതം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ നന്നേ കുറഞ്ഞിരിക്കയാണ്. കഴിഞ്ഞ വര്‍ഷം 79.7 കോടിയായിരുന്നു ലാഭം. ഓപറേഷന്‍ ഘടനയിലുണ്ടായ മാറ്റവും എക്‌സ്പന്‍സുമാണ് ലാഭം കുറയാനുണ്ടായ കാരണമെന്നാണ് കംപനി വൃത്തങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
        
Salik | ദുബൈ ടോള്‍ ഗേറ്റുകളെ നിയന്ത്രിക്കുന്ന 'സാലിക്' ലാഭവിഹിതം വിതരണം ചെയ്തു; കൈമാറിയത് 54.8 കോടി ദിര്‍ഹം
ഇബ്രാഹിം അല്‍ ഹദ്ദാദ്

സാലിക് ഓഹരി വില ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍കറ്റില്‍ (DFM) 22.5 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്. സാലിക് ഡയറക്ടര്‍ ബോര്‍ഡ് അറ്റാദായത്തിന്റെ 100 ശതമാനം ഓഹരി ഉടമകള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് ഒരു ഷെയറിന് 7.3057 ഫില്‍സിന് തുല്യമായിരിക്കും. കഴിഞ്ഞ വര്‍ഷം രണ്ടാം പാതിയില്‍ ഓഹരി ഉടമകള്‍ക്ക് 49 കോടി ദിര്‍ഹമാണ് ലാഭവിഹിതമായി വിതരണം ചെയ്തത്.

2022ല്‍ സാലികിന്റെ വരുമാനം 11.8 ശതമാനം വര്‍ധിച്ച് 189 കോടി ദിര്‍ഹമായിരുന്നു. ഇക്കുറി ഇതിനെ മറികടക്കുമെന്നാണ് ആദ്യ പാതിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോയ വര്‍ഷം ഡിസംബര്‍ വരെ 'സാലികി'ല്‍ രജിസ്റ്റര്‍ ചെയ്തത് 37 ലക്ഷം വാഹനങ്ങളാണ്. ഓരോ വര്‍ഷവും വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വര്‍ധിക്കുകയാണുണ്ടായത്.

Keywords:  Reported by Qasim Moh'd Udumbunthala, Salik, Dubai, Toll, World News, Gulf News, Dubai News, United Arab Emirates, Salik distributed dividend to shareholders.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia