Dubai Run | ദുബൈ റണ്‍: ഞായറാഴ്ചത്തെ മെട്രോ സമയക്രമത്തില്‍ മാറ്റം; ഈ റോഡുകള്‍ അടച്ചിടും

 


-ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ഞായറാഴ്ച (നവംബര്‍ 20) ദുബൈ മെട്രോ പുലര്‍ചെ 3.30-ന് പ്രവര്‍ത്തനം ആരംഭിക്കും. അതിനാല്‍ യാത്രക്കാര്‍ക്ക് ദുബൈ റണിലേക്കും തിരിച്ചും എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. അഞ്ച് കിലോമീറ്ററില്‍ പങ്കെടുക്കുന്നവര്‍ക്ക് എമിറേറ്റ്‌സ് ടവേഴ്‌സ് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്റ്റേഷനുകള്‍ വഴി എത്തിച്ചേരാം, 10 കിലോമീറ്ററില്‍ പങ്കെടുക്കുന്നവര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ സ്റ്റേഷന്‍ അല്ലെങ്കില്‍ മാക്‌സ് സ്റ്റേഷന്‍ വഴി എത്തിച്ചേരാം.
              
Dubai Run | ദുബൈ റണ്‍: ഞായറാഴ്ചത്തെ മെട്രോ സമയക്രമത്തില്‍ മാറ്റം; ഈ റോഡുകള്‍ അടച്ചിടും

നോള്‍ കാര്‍ഡ് ബാലന്‍സ് (കുറഞ്ഞത് 15 ദിര്‍ഹം ടോപ്-അപ് മടക്ക ടികറ്റുകള്‍ക്കായി) പരിശോധിക്കണമെന്നും തിരക്ക് ഒഴിവാക്കാനും റണ്‍ നടക്കുന്ന സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരാനും നേരത്തെ യാത്ര തിരിക്കണമെന്നും ആര്‍ടിഎ അറിയിച്ചു. ദുബൈ റണിന്റെ കൂറ്റന്‍ ട്രാകായി നഗരം മാറുന്നതിനാല്‍ ഞായറാഴ്ച ശൈയ്ഖ് സാഇദ് റോഡും അടച്ചിടും. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി വാഹനമോടിക്കുന്നവരോട് റണ്‍ നടക്കുന്ന സമയത്ത് ഇതര റോഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു.
        
Dubai Run | ദുബൈ റണ്‍: ഞായറാഴ്ചത്തെ മെട്രോ സമയക്രമത്തില്‍ മാറ്റം; ഈ റോഡുകള്‍ അടച്ചിടും

ഈ റോഡുകള്‍ അടച്ചിടും:

ശൈയ്ഖ് സാഇദ് റോഡും മുഹമ്മദ് ബിന്‍ റാശിദ് ബൊളിവാര്‍ഡ് റോഡും പുലര്‍ചെ നാല് മുതല്‍ രാവിലെ 10 വരെ അടച്ചിടും. ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് പുലര്‍ചെ നാല് മുതല്‍ രാവിലെ 10 വരെ ഇരുവശവും അടച്ചിടും. ശൈയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ബൊളിവാര്‍ഡ് പുലര്‍ചെ നാല് മുതല്‍ രാവിലെ 10 വരെ അടച്ചിടും.

Keywords:  Latest-News, World, Report: Qasim Moh'd Udumbunthala, Gulf, Dubai, UAE, United Arab Emirates, Road, Closed, Dubai Metro, Metro, Top-Headlines, RTA announces revised Dubai Metro timings for Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia