മംഗളുറു വിമാനത്താവളത്തിൽ ആർടി-പിസിആർ ടെസ്റ്റ് ബുധനാഴ്ച മുതൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളുറു: (www.kvartha.com 17.08.2021) യു എ ഇയിലേക്കുള്ള യാത്രക്കാർക്കുള്ള ആർടി-പിസിആർ ടെസ്റ്റ് മംഗളുറു രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ചയാണ് വിമാന സെർവീസ് പുനരാരംഭിക്കുന്നത്. ഒരേസമയം 30 പേരുടെ പരിശോധന ഫലം വേഗത്തിൽ ലഭ്യമാവും. 3700രൂപയാണ് ഈടാക്കുക. അപോളൊ ഡൈഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയത്.

  
മംഗളുറു വിമാനത്താവളത്തിൽ ആർടി-പിസിആർ ടെസ്റ്റ് ബുധനാഴ്ച മുതൽ



ഏപ്രിൽ 25-ന് ആരംഭിച്ച യുഎഇയുടെ ഇൻഡ്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ആഗസ്റ്റ് അഞ്ചിന് പിൻവലിച്ചെങ്കിലും മംഗളുറു വിമാനത്താവളത്തിൽ ആർടി-പിസിആർ പരിശോധനയ്ക്ക് സൗകര്യം ലഭ്യമല്ലാത്തതിനാൽ യുഎഇയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അപൊളോ ഡയഗ്നോസ്റ്റിക്സ് വിമാനത്താവളത്തിൽ റാബിഡ് ആർടി-പിസിആർ സൗകര്യം സ്ഥാപിക്കുകയായിരുന്നു.

Keywords:  Karnataka, News, Mangalore, UAE, COVID-19, Airport, Gulf, RT-PCR test at Mangalore airport from Wednesday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia