പെരുന്നാള്‍ ദിന അവധി ദിവസങ്ങളിലെ റോഡപകടങ്ങളില്‍ 10 മരണം; 94 പേര്‍ക്ക് പരിക്ക്
Oct 20, 2013, 12:40 IST
അബുദാബി: അബുദാബിയില്‍ ഇക്കഴിഞ്ഞ ബലി പെരുനാള്‍ അവധി ദിവസങ്ങളിലുണ്ടായ റോഡപകടങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 94 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ അപകടങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം റോഡപകടങ്ങളില്‍ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ട്രാഫിക് കോര്‍ഡിനേഷന്‍ അറിയിച്ചു.
പെരുന്നാള്‍ ആഘോഷത്തിന്റെ മുന്നോടിയായി നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ പരിപാടിയാണ് റോഡപകട നിരക്ക് കുറക്കാനിടയാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് കോര്‍ഡിനേഷന്‍ ജനറല്‍ മാനേജര്‍ ബ്രിഗേഡിയര്‍ ഗെയ്ത്ത് ഹസ്സന്‍ അല്‍ സാബി പറഞ്ഞു. റോഡ് ഗതാഗത നിയമം ലംഘിക്കുകയും അശ്രദ്ധയോടെ വാഹനം ഓടിക്കുകയും ചെയ്തതാണ് അപകടങ്ങള്‍ക്കു ഒരുപരിധിവരെ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുന്നാള്‍ അവധി നാളുകളില്‍ ആകെയുണ്ടായ 55 റോഡപകടങ്ങളില്‍ 34 ഉം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായതാണ്. 11 അപകടങ്ങള്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നുമാണ് ഉണ്ടായത്. വാഹനം ഡ്രൈവ് ചെയ്യുന്നവരിലെ ആലസ്യവും ക്ഷീണവുമാണ് ഏഴ് റോഡപകടങ്ങള്‍ക്കും വഴിയൊരുക്കിയത്. മറ്റു മൂന്നു അപകടങ്ങളിലാണ് 10പേര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ ആഘോഷ വേളയിലുണ്ടായ റോഡപകടങ്ങളില്‍
14 പേരാണ് മരിച്ചത്. ഈ വര്‍ഷം അത് 10 ആയി കുറഞ്ഞിരിക്കയാണ്.
Also Read:
കളിക്കിടെ വീണ് വിദ്യാര്‍ത്ഥി മരിച്ചു
Keywords: Perunnal, Celebration, Abu Dhabi, Road, Accident, Holidays, Traffic Law, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.