Accidental Death | റിയാദില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

 


ADVERTISEMENT


റിയാദ്: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാദില്‍ മരിച്ചു. കത്തറമ്മല്‍ പുക്കാട്ട് പുറായില്‍ അബ്ദുല്‍അസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി റിയാദ് -മദീന ഹൈവേയിലെ അല്‍ഗാത്തില്‍ വെച്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Aster_MIMS

Accidental Death | റിയാദില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു


അല്‍ഗാത്ത് ഹോസ്പിറ്റല്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ വാവാട്ട് കുരുടന്‍ ചാലില്‍ അമ്മദ് മുസ് ലിയാറാണ് പിതാവ്. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കള്‍: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റല്‍ കോഴിക്കോട്), സഹ്ദാദ് (ഖത്വര്‍), ഹയ ഫാത്വിമ (വിദ്യാര്‍ഥി). മരുമകന്‍: ശരീഫ് എളേറ്റില്‍ (ബേബി ഹോസ്പിറ്റല്‍ കോഴിക്കോട്). 
 
Keywords:  News,World,international,Gulf,Riyadh,Accident,Accidental Death,Death, Dead,Death,Dead Body, Riyadh: Koduvalli native died in car accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia