Driver Arrested | അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും 2 കുട്ടികളെയും പരുക്കേല്‍പ്പിച്ചെന്ന പരാതി; ഡ്രൈവര്‍ അറസ്റ്റില്‍

 



റിയാദ്: (www.kvartha.com) അശ്രദ്ധമായി  വാഹനമോടിച്ച് 
അപകടമുണ്ടാക്കിയെന്ന പരാതിയില്‍ ഡ്രൈവറെ സഊദി അറേബ്യയിലെ ജെനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭ്യമാക്കാന്‍ ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

മദീനയിലെ അല്‍ ഹംറയിലായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന സ്ത്രീയ്ക്കും ഇവരുടെ രണ്ട് കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. സംഭവത്തിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമകുകയും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

Driver Arrested | അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും 2 കുട്ടികളെയും പരുക്കേല്‍പ്പിച്ചെന്ന പരാതി; ഡ്രൈവര്‍ അറസ്റ്റില്‍


പ്രചരിച്ച ദൃശ്യങ്ങളില്‍ ഡ്രൈവര്‍ അശ്രദ്ധമായി കാറോടിക്കുന്നത് വ്യക്തമാണ്. നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്കിടയിലേക്ക് ഇയാള്‍ തന്റെ വാഹനം വെട്ടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം തൊട്ടടുത്ത വീട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെയും രണ്ട് കുട്ടികളെയും വാഹനം ഇടിച്ചിടുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords:  News,World,international,Riyadh,Arrested,Traffic,Gulf,Traffic Law,CCTV,Social-Media,Protest,Injured,Woman,Children,Case, Reckless driver arrested after injuring mother and her two children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia