UAE visa | നിങ്ങളുടെ പാസ്പോര്‍ട് ഇങ്ങനെയാണോ? യുഎഇയിലേക്കുള്ള യാത്ര മുടങ്ങിയേക്കാം! ഇക്കാര്യം ശ്രദ്ധിക്കുക

 


ദുബൈ: (www.kvartha.com) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും യുഎഇയിലെത്തുന്നത്. ജോലി ആവശ്യാര്‍ഥവും വിനോദസഞ്ചാരത്തിനായും വരുന്ന മലയാളികള്‍ അനവധിയാണ്. ദിനം പ്രതി യുഎഇ അധികൃതര്‍ക്ക് ലഭിക്കുന്ന വിസ അപേക്ഷകളുടെ എണ്ണം അസാധാരണമാണ്. വിസിറ്റിംഗിനോ വര്‍ക് വിസയ്ക്കോ അപേക്ഷിക്കുന്നത് ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ മതിയാകും.
      
UAE visa | നിങ്ങളുടെ പാസ്പോര്‍ട് ഇങ്ങനെയാണോ? യുഎഇയിലേക്കുള്ള യാത്ര മുടങ്ങിയേക്കാം! ഇക്കാര്യം ശ്രദ്ധിക്കുക

അതേസമയം തന്നെ വിസ നിരസിക്കപ്പെടാനും അനവധി കാരണങ്ങളുണ്ട്. കൈകൊണ്ട് എഴുതിയ പാസ്പോര്‍ടുകള്‍ യുഎഇ ഇമിഗ്രേഷന്‍ സ്വയമേവ നിരസിക്കപ്പെടും. യുഎഇയില്‍ മുമ്പ് ക്രിമിനല്‍ കുറ്റങ്ങളില്‍ പെട്ടവരുടെ അപേക്ഷകളും പരിഗണിക്കാറില്ല. എന്നാല്‍, അധികമാരും ഗൗരവത്തിലെടുക്കാത്ത ഒരു കാരണം കൊണ്ട് യുഎഇയിലേക്കുള്ള യാത്ര മുടങ്ങാം. യാത്രക്കാരില്‍ ഭൂരിഭാഗവും ഇക്കാര്യം അറിയാത്തതിനാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചുപോകേണ്ടി വരുന്നുണ്ട്.

പാസ്പോര്‍ടില്‍ ഒരൊറ്റ പേരാണുള്ളതെങ്കില്‍ യുഎഇ വിസയ്ക്ക് അപേക്ഷിക്കാനാകില്ല. വിസയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകന് പാസ്പോര്‍ടില്‍ കുറഞ്ഞത് രണ്ട് പേരുകള്‍ (Surname) ഉണ്ടായിരിക്കണം. ഒരൊറ്റ വാക്കിലുള്ള പേരുള്ളവര്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ മറ്റോ പേര് ചേര്‍ക്കാന്‍ പാസ്‌പോര്‍ട് അപേക്ഷിക്കുമ്പോള്‍ തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. അതേസമയം, വിസ നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജ്യത്തെ യുഎഇ എംബസിയെയോ യുഎഇയിലെ ബന്ധപ്പെട്ട അധികൃതരെയോ ബന്ധപ്പെടുക.

Keywords:  Latest-News, World, Gulf, Dubai, UAE, Passport, Travel, Visa, United Arab Emirates, Top-Headlines, Reason for UAE visa rejection.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia