സൗദിയുടെ സമ്പദ് ഘടന ശക്തമാക്കാന്‍ ഇന്ത്യയുടെ ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് രാജാവിന്റെ ക്ഷണം

 


ഡെല്‍ഹി: (www.kvartha.com 20.06.2016) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും വിരമിക്കാനിരിക്കുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. സെപ്റ്റംബര്‍ നാലിനാണ് രഘുറാമിന്റെ കാലാവധി അവസാനിക്കുന്നത്.

എന്നാല്‍ രഘുറാമിന്റെ സഹായം തേടി നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. അതില്‍ പ്രധാനമാണ് സൗദി രാജാവിന്റെ ക്ഷണം. അറേബ്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് പ്രധാനമായും രഘുറാമിന്റെ സഹായം തേടുന്നത്.

രഘുറാമിന് മുന്നില്‍ ചില വ്യവസ്ഥകളും രാജാവ് മുന്നോട്ടുവെച്ചിട്ടുണ്ട്. മാസത്തില്‍ പത്തു ദിവസം മാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയെന്നും, ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാമെന്നുമാണ് ഇതില്‍ പ്രധാനം. 

അതിനിടെ രഘുറാമിനെ വീണ്ടും ഗവര്‍ണറാക്കാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരെ ബി ജെ പി നേതാവും പാര്‍ലമെന്റംഗവുമായ സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയിരുന്നു.

സൗദിയുടെ സമ്പദ് ഘടന ശക്തമാക്കാന്‍ ഇന്ത്യയുടെ ആര്‍ ബി ഐ ഗവര്‍ണര്‍ക്ക് രാജാവിന്റെ ക്ഷണം

Also Read:
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്

Keywords:  Rajan’s Bombshell: RBI Governor’s exit is likely to undermine confidence in Indian economy, Member, 10 Days, New Delhi, Saudi Arabia, Gulf, Report, Parliament, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia