നിബന്ധനകൾ പാലിക്കാൻ ഖത്തറിന് സമയം നീട്ടി നൽകിയതായി സൗദി അറേബ്യ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ് : (www.kvartha.com 03.07.2017) നിബന്ധനകൾ പാലിക്കാൻ ഖത്തറിന് കൂടുതൽ സമയം നൽകിയതായി സൗദി അറേബ്യ അറിയിച്ചു. 48 മണിക്കൂറുകള്‍ കൂടിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ ഖത്തറിന് നീട്ടി നല്‍കിയത്.

അതിനിടെ, ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി അവസാനിക്കുമെന്നതിനാൽ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കുവൈത്തില്‍ എത്തുമെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു. സമയപരിധി നീട്ടി നല്‍കിയതിനാല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

നിബന്ധനകൾ പാലിക്കാൻ ഖത്തറിന് സമയം നീട്ടി നൽകിയതായി സൗദി അറേബ്യ

സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കെയാണ് സമയം നീട്ടി നല്‍കിയത്.
നേരത്തെ, അറബ് രാഷ്ട്രങ്ങളുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നും രാഷ്ട്രങ്ങളുമായി ചർച്ചക്ക് തയ്യറാണെന്നും ഖത്തർ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നിബന്ധനകൾ പാലിക്കാൻ ഖത്തറിന് സമയം നീട്ടി നൽകിയതായി സൗദി അറേബ്യ

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ചാണ് ഇതര അറബ് രാഷ്ട്രങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.

Image Credit: AP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Saudi Arabia and its allies on Monday said they had decided to extend by 48 hours the deadline for Qatar to accept their list of demands to lift a de facto blockade.With the deadline expiring at midnight yesterday, Saudi Arabia, the United Arab Emirates, Bahrain and Egypt agreed to give Doha an extension to respond positively to their demands.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia