World Cup | 'സ്വവർഗരതി മാനസിക വൈകല്യം, രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കണം'; നിലപാട് വ്യക്തമാക്കി ഖത്വർ ലോകകപിന്റെ ബ്രാൻഡ് അംബാസഡർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com) സ്വവർഗരതി മാനസിക വൈകല്യമാണെന്ന് ഖത്വറിൽ നടക്കുന്ന ഫിഫ ലോകകപിന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായ ഖാലിദ് സൽമാൻ. ഫിഫ ലോകകപിന് രണ്ടാഴ്ച മാത്രം ശേഷിക്കെ അദ്ദേഹം നടത്തിയ പ്രസ്താവന വീണ്ടും ആഗോളതലത്തിൽ ചർചയായി. ലൈംഗികന്യൂനപക്ഷം (LGBT+) ഖത്വറിൽ നടക്കുന്ന ടൂർണമെന്റിൽ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
  
World Cup | 'സ്വവർഗരതി മാനസിക വൈകല്യം, രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കണം'; നിലപാട് വ്യക്തമാക്കി ഖത്വർ ലോകകപിന്റെ ബ്രാൻഡ് അംബാസഡർ

സ്വവർഗാനുരാഗികളാകുന്നത് ഹറാം (നിഷിദ്ധം) ആണെന്ന് ഖത്വർ മുൻ ഫുട്ബോൾ താരം കൂടിയായ ഖാലിദ് സൽമാൻ ജർമൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 'ലോകകപ് സമയത്ത് രാജ്യത്ത് പല കാര്യങ്ങളും വരും, നമ്മൾ സ്വവർഗാനുരാഗികളെ കുറിച്ച് പറഞ്ഞാൽ, അവർ ഇവിടെ വരുന്നതിൽ ആർക്കും ഒരു പ്രശ്നവുമില്ല, പക്ഷേ അവർ ഞങ്ങളുടെ നിയമങ്ങൾ പാലിക്കണം', അദ്ദേഹം കൂട്ടിച്ചേർത്തു. ഖാലിദിന്റെ അഭിമുഖത്തിന്റെ പൂർണരൂപം പുറത്തുവരാനുണ്ട്. 1962 ൽ ജനിച്ച ഖാലിദ് സൽമാൻ രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളാണ്.

ലോകകപിൽ 1.2 ദശലക്ഷം ആളുകൾ ഖത്വർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപ്രകാരം ഖത്വറിൽ സ്വവർഗരതി കുറ്റകരമാണ്. ജയിൽ ശിക്ഷകൾ മുതൽ കല്ലെറിഞ്ഞുള്ള വധശിക്ഷ വരെ ലഭിക്കാം. കൂടാതെ വിവാഹം കഴിക്കാതെ ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ കടുത്ത ശിക്ഷയും നിലവിലുണ്ട്. അതേസമയം ലോകകപ് വേളയിൽ ഖത്വറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia