Visit Visas | ഫിഫ ലോകകപ്: ഖത്വറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദോഹ: (www.kvartha.com) ഖത്വറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നു. ഫിഫ ലോകകപിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബര്‍ ഒന്ന് മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു. കര, വ്യോമ, സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെയാണ് നിയന്ത്രിക്കുന്നത്. 
Aster mims 04/11/2022

ലോകകപ് സമയത്ത് ഖത്വറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. 2022 ഡിസംബര്‍ 23 മുതലാണ് വിസിറ്റ് വിസകള്‍ പുനഃരാരംഭിക്കുക. 

Visit Visas | ഫിഫ ലോകകപ്: ഖത്വറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നു


അതേസമയം, ഖത്വറില്‍ താമസവിസയുള്ളവര്‍, ഖത്വര്‍ പൗരന്മാര്‍, ഖത്വര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്സനല്‍ റിക്രൂട്മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്വറിലേക്ക് പ്രവേശനം അനുവദിക്കും.

Keywords:  News,World,international,Gulf,World Cup,Sports,Travel,Visa,Top-Headlines, Trending, Qatar to suspend entry of visitors during Fifa World Cup 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia