ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഖത്തര്‍
Jun 3, 2016, 11:54 IST
ADVERTISEMENT
ദോഹ: (www.kvartha.com 03.06.2016) ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഖത്തര്‍. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദോഹ സന്ദര്‍ശനത്തില്‍ ഖത്തര്‍ ഉന്നയിച്ചേക്കും. ഇന്ത്യയുമായി വിമാന സര്‍വീസുകള്‍ക്കു പരിധി വയ്ക്കാത്ത തുറന്ന ആകാശ നയത്തിനാണ് ഖത്തറിന് താത്പര്യം.
കാര്യം ഗൗരവമായി ചര്‍ച്ചചെയ്‌തേക്കുമെന്നാണു സൂചന. പരിധി വയ്ക്കാത്ത തുറന്ന ആകാശ നയത്തിന് സാധ്യതയില്ലെങ്കില്‍ ഖത്തറിനുള്ള ക്വോട്ട വര്‍ധിപ്പിക്കുന്ന കാര്യം ഉറപ്പ് വരുത്താനാണ് ശ്രമം. 2009ല്‍ ആണു ഖത്തര്‍ എയര്‍വേയ്‌സിന് അധിക സീറ്റുകള്‍ ഇന്ത്യ അനുവദിച്ചത്.
മറ്റു ഗള്‍ഫ് വിമാനക്കമ്പനികളുമായി താരതമ്യപ്പെടുത്തിയാല്‍ കുറഞ്ഞ സീറ്റുകളാണ് ഖത്തറിനുള്ളത്. സീറ്റ് വര്‍ധിപ്പിക്കാനുള്ള ആവശ്യം ഖത്തര്‍ നിരന്തരമായി ഉന്നയിച്ചുവരികയാണെങ്കിലും ഇന്ത്യ താല്‍പര്യം കാട്ടിയിരുന്നില്ല. നിലവില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയില്‍ 24,000 യാത്രക്കാരെ എത്തിക്കാനാണു ഖത്തര്‍ എയര്‍വേയ്‌സിന് അനുമതി.
അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനു ശേഷം ജൂണ്‍ നാലിനു വൈകിട്ടു നരേന്ദ്ര മോഡി
ദോഹയിലെത്തുമെന്നാണു കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച സല്‍മാ അണക്കെട്ടിന്റെ ഉദ്ഘാടനമാണ് അഫ്ഗാനിസ്ഥാനിലെ പ്രധാന പരിപാടി.
ജൂണ്‍ അഞ്ചിനു വൈകിട്ടു നാലിനാണു പ്രവാസി ഇന്ത്യന്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലാണു വേദി. ഇതിനുവേണ്ടി കമ്യൂണിറ്റി നേതാക്കള്‍ക്കുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം മുതല്‍ അയച്ചുതുടങ്ങി.

Keywords: Doha, Qatar, India, Narendra Modi, Visit, Gulf, Airlines, Flight, Flights, Flight Schedule, Qatar Airways.Indian Prime Minister.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.