Obituary | മുതിര്‍ന്ന പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ഐ എം എ റഫീഖ് അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (KVARTHA) ഖത്വറിലെ മുതിര്‍ന്ന മധ്യമ പ്രവര്‍ത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപോര്‍ടറുമായ തൃശ്ശൂര്‍ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ് അന്തരിച്ചു. 63 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഏതാനും ദിവസങ്ങളിലായി ഗുരുതരാവസ്ഥയിലായിരുന്നു. ബുധനാഴ്ച (11.10.2023) വൈകുന്നേരം വീട്ടില്‍വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

നേരത്തെ കുവൈതില്‍ പ്രവാസിയായിരുന്ന ഐ എം എ റഫീഖ് 2006ലാണ് ഖത്വറിലെത്തുന്നത്. ഖത്വറിലെ ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീര്‍ഘകാലം പ്രസിഡന്റ്, ജെനറല്‍ സെക്രടറി പദവികള്‍ വഹിക്കുകയും ചെയ്തിരുന്നു. നിര്യാണത്തില്‍ ഇന്‍ഡ്യന്‍ മീഡിയ ഫോറം ഖത്വര്‍ അനുശോചിച്ചു.

വടക്കേകാട് മണികണ്‌ഠേശ്വരം വീട്ടിലയില്‍ പരേതരായ കുഞ്ഞിബാവ - ഖദീജ ദമ്പതികളുടെ മകനാണ്. രഹനയാണ് ഭാര്യ. മക്കള്‍: റിയ, റഈസ്, ഫൈസല്‍. മരുമക്കള്‍: ദാര്‍വിശ്, സഫ്‌ന (പൊന്നാനി). സഹോദരങ്ങള്‍: ഐ എം എ ജലീല്‍, ഐ എം എ അബ്ദുല്ല (ഖത്വര്‍), ഐ എം എ ബശീര്‍. ഖബറടക്കം വ്യാഴാഴ്ച (12.10.2023) നടക്കും.

ഒരു സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു. നാട്ടില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം, മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു.

Obituary | മുതിര്‍ന്ന പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ഐ എം എ റഫീഖ് അന്തരിച്ചു



Keywords: News, Gulf, Gulf-News, World, World-News, Malayalam-News, Qatar News, Doha News, Expatriate, Senior Journalist, IMA Rafique, Passed Away, Qatar: Senior expatriate journalist IMA Rafique passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia