ദോഹ ഒളിമ്പിക് എക്സിബിഷനില്‍ നിന്ന് നഗ്ന പ്രതിമകള്‍ മാറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: ദോഹയില്‍ നടക്കുന്ന ഒളിമ്പിക്സ് എക്സിബിഷനില്‍ നിന്ന് രണ്ട് നഗ്നപ്രതിമകള്‍ ഖത്തര്‍ അധികൃതരുടെ ആവശ്യത്തെ തുടര്‍ന്ന് നീക്കി. ഖത്തര്‍ അധികൃതര്‍ പ്രതിമകള്‍ക്ക് മേല്‍ കറുത്ത തുണിയിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രദര്‍ശനം സ്പോണ്‍സര്‍ ചെയ്ത ഗ്രീസ് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.

ഒളിമ്പിക്സ് മേളയുടെ ചരിത്രം പറയുന്ന അഞ്ഞൂറോളം വസ്തുക്കളാണ് ജൂണ്‍ 30 വരെ നടക്കുന്ന എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിന്‍െറ ഭാഗമാണ് വസ്ത്രം ധരിക്കാത്ത രണ്ട് കായിക താരങ്ങളുടെ പ്രതിമകള്‍.

പ്രതിമകള്‍ പ്രദര്‍ശിപ്പിക്കാതെ തിരിച്ചയച്ചതായി ഗ്രീസ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം ബലപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. യൂറോസോണ്‍ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടും ഖത്തര്‍ നിരവധി രാജ്യങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

ദോഹ ഒളിമ്പിക് എക്സിബിഷനില്‍ നിന്ന് നഗ്ന പ്രതിമകള്‍ മാറ്റി Summary: Qatar has removed two ancient statues from its Olympic Games exhibition because of concerns over nudity.
The Muslim Gulf country had wanted to cover the statues with black cloth but the request was rejected by Greece, which is sponsoring the exhibition, AFP reported.
The priceless statues are among more than 500 exhibits that depict the original Olympic Games, which are estimated to have started circa 700 BC. At the time, athletes did not wear clothes when they competed.

Keyword: Qatar, Olympic Games exhibition, concerns over nudity, priceless statues, original Olympic Games
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia