EG.5 | ഖത്വറില്‍ 'ഇജി.5' പുതിയ കോവിഡ്-19 കേസുകള്‍ റിപോര്‍ട് ചെയ്തു; സാഹചര്യങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതര്‍; ഗുരുതര അണുബാധ പിടിപെടാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം

 


ദോഹ: (www.kvartha.com) കോവിഡ് -19 ന്റെ പുതിയ വകഭേദം 'ഇജി.5 ' ന്റെ ആദ്യ കേസുകള്‍ രേഖപ്പെടുത്തിയതിന് ശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഖത്വര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഗുരുതര അണുബാധ പിടിപെടാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ സാഹചര്യങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതര്‍ വെളിപ്പെടുത്തി.  

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയമായി ചികിത്സ തേടണം. 60 വയസിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവരിലാണ് രോഗം പിടിപെടാന്‍ സാധ്യത കൂടുതലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 

ശരീര താപനില 38 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ഉള്ളവര്‍, വിറയല്‍, ക്ഷീണവും ശരീര വേദനയും, നെഞ്ചു വേദനയോടു കൂടിയ ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണം. കൈകള്‍ വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുകയും വേണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. 

കഴിഞ്ഞ മാസം ആദ്യമാണ് കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. നിലവില്‍ വിദേശരാജ്യങ്ങളിലുള്‍പെടെ 50 രാജ്യങ്ങളിലാണ് പുതിയ വകഭേദം റിപോര്‍ട് ചെയ്തത്. 

ഇജി.5 ന് പുറമെ ബിഎ.2.86 എന്ന വകഭേദം യുഎസ്, ഇന്‍ഗ്ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ പോലെ പുതിയ 2 വകഭേദങ്ങളും ഗുരുതര ലക്ഷണങ്ങള്‍ക്കോ രോഗാവസ്ഥയ്ക്കോ ഇടയാക്കുമെന്നതിന് ഇതുവരെ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

തുടക്കം മുതല്‍ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും കര്‍ശനമായതിനാല്‍ വിജയകരമായി കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നു. വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയതും കോവിഡിനെ ചെറുക്കാന്‍ സഹായിച്ചു. ജൂണ്‍ അവസാനമാണ് രാജ്യത്ത് നിന്ന് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചത്.

EG.5 | ഖത്വറില്‍ 'ഇജി.5' പുതിയ കോവിഡ്-19 കേസുകള്‍ റിപോര്‍ട് ചെയ്തു; സാഹചര്യങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതര്‍; ഗുരുതര അണുബാധ പിടിപെടാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം


Keywords: News, Gulf, Gulf-News, Qatar News, Health News, EG.5, Covid-19 Variant, Patients, Health, Qatar registers new ‘EG.5’ Covid-19 variant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia