പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫലസ്തീന് 10 ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍
May 18, 2021, 09:01 IST
ADVERTISEMENT
ദോഹ: (www.kvartha.com 18.05.2021) ഗാസയിലെ ജനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്വര്‍. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പെടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഫന്‍ഡ് വിനിയോഗിക്കും. സഹായമെത്തിക്കുക ഗാസയിലെ ഖത്വര്‍ റെഡ് ക്രസന്‍ഡ് സൊസൈറ്റി വഴി.
ആശുപത്രികളിലേക്കുള്ള മരുന്നുകള്‍, ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം, ഭക്ഷ്യവസ്തുക്കള്‍, തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം തുടങ്ങിയവയാണ് ഫന്‍ഡുപയോഗിച്ച് നടപ്പാക്കുക. ഗാസയില്‍ ഇസ്രാഈലി റോകെറ്റാക്രമണത്തില്‍ തകര്‍ന്ന മേഖലകള്‍ ഗാസയിലുള്ള ഖത്വര്‍ റെഡ് ക്രസന്‍ഡ് സൊസൈറ്റി ടീം സന്ദര്‍ശിച്ചതായാണ് റിപോര്‍ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

