Job Opportunity | ഖത്വറിലെ ഇന്‍ഡ്യന്‍ എംബസിയില്‍ സ്ഥിരം തസ്തികയിലേക്ക് തൊഴിലവസരം; ഇന്‍ഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയണം
Dec 6, 2022, 15:48 IST
ദോഹ: (www.kvartha.com) വിദേശത്ത് ജോലിയന്വേഷിക്കുന്നവര്‍ക്ക് ഖത്വറിലെ ഇന്‍ഡ്യന്‍ എംബസിയില്‍ സുവര്‍ണാവസരം. എംബസിയില്‍ ലോകല്‍ ക്ലര്‍ക് സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ അലവന്‍സുകളും ഉള്‍പെടെ 5,550 ഖത്വര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 30 അടിസ്ഥാനമായിട്ടായിരിക്കും പ്രായം കണക്കാക്കുക.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ആണ് യോഗ്യത. കംപ്യൂടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇന്‍ഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയുന്നവരായിരിക്കാണ് മുന്‍ഗണന. അപേക്ഷകര്‍ക്ക് ഇന്‍ഗ്ലീഷ് - അറബി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഖത്വറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ദോഹയിലെ ഇന്‍ഡ്യന്‍ എംബസി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് indembdh@gmail(dot)com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. അപേക്ഷ സമര്‍പിക്കാനുള്ള അവസാന തീയതി 2022 ഡിസംബര്‍ 12 ആണ്.
Vacancy announcement... pic.twitter.com/aMOuRhfluX
— India in Qatar (@IndEmbDoha) December 4, 2022
Keywords: News,World,international,Doha,Qatar,Top-Headlines,Labours,Job, Gulf,Embassy,Latest-News, Qatar: Permanent job opportunity in Indian Embassy, Applications invited
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.