FIFA WC | പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളുമായി ലോകകപ് ഫുട്‍ബോൾ പ്രേമികളെ സ്വാഗതം ചെയ്ത് ഖത്വർ; തെരുവുകളിൽ ഹദീസുകൾ പ്രദർശനത്തിന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com) ഫിഫ ലോകകപിന് മുന്നോടിയായി പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങൾ (ഹദീസുകൾ) പ്രദർശിപ്പിക്കുകയാണ് ഖത്വർ. കാരുണ്യം, ദാനധർമം, സൽകർമങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവാചകന്റെ വചനങ്ങളടങ്ങിയ ചുവർചിത്രങ്ങൾ തെരുവുകളിൽ സ്ഥാപിച്ചിട്ടുണ്ട്. 'ഓരോ നല്ല പ്രവൃത്തിയും ദാനധർമമാണ്', 'മറ്റുള്ളവരോട് കരുണ കാണിക്കാത്തവൻ കരുണയോടെ പരിഗണിക്കപ്പെടുകയില്ല', 'നരകത്തിൽ നിന്ന് സ്വയം കാത്തുരക്ഷിക്കുക', എന്നിങ്ങനെയുള്ള ഹദീസുകളാണ് തെരുവുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
               
FIFA WC | പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളുമായി ലോകകപ് ഫുട്‍ബോൾ പ്രേമികളെ സ്വാഗതം ചെയ്ത് ഖത്വർ; തെരുവുകളിൽ ഹദീസുകൾ പ്രദർശനത്തിന്

ശുഭാപ്തിവിശ്വാസം പ്രചരിപ്പിക്കുന്നതിനും അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മുഹമ്മദ് നബിയുടെ ഹദീസുകൾ പ്രദർശിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു. നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റ് കാണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുകയാണ് ഈ ചുവർ ചിത്രങ്ങളെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.
    
FIFA WC | പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളുമായി ലോകകപ് ഫുട്‍ബോൾ പ്രേമികളെ സ്വാഗതം ചെയ്ത് ഖത്വർ; തെരുവുകളിൽ ഹദീസുകൾ പ്രദർശനത്തിന്

നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്വറിൽ ഫിഫ ലോകകപ് നടക്കുക. മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യ ഫിഫ ലോകകപ് കൂടിയാണിത്. ലോകകപിനെ, ലോകമെമ്പാടുമുള്ള സന്ദർശകരുമായി തങ്ങളുടെ സംസ്കാരവും മൂല്യങ്ങളും പങ്കിടാനുള്ള വേദിയായാണ് ഖത്വർ പരിഗണിക്കുന്നത്.

Keywords:  Qatar displays Hadith of Prophet Muhammad ahead of FIFA WC, international, Doha, News,Top-Headlines,Gulf,Football,Report,FIFA-World-Cup-2022.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia