Hashish | ഖത്വറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍; ഇയാളുടെ ലഗേജില്‍ നിന്നും കണ്ടെത്തിയത് 2 കിലോയിലധികം ഹാഷിഷ്
Aug 13, 2022, 10:09 IST
ADVERTISEMENT
ദോഹ: (www.kvartha.com) ഖത്വറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ നിന്നും രണ്ട് കിലോയിലധികം വരുന്ന ഹാഷിഷ് കണ്ടെത്തി.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ടന്‍ ബോക്‌സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്വര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇയാളുടെ കൈവശം 2.061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഈ മാസം ഇത് രണ്ടാം തവണയാണ് ഖത്വറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിഫലമാക്കുന്നത്. രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമങ്ങള്‍ ഏതാനും ദിവസം മുമ്പ് ഖത്വര്‍ കസ്റ്റംസ് വിഫലമാക്കിയിരുന്നു. ഇരുമ്പ് കൊണ്ട് നിര്‍മിച്ച ചില സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഉള്ളില്‍ ട്യുബുകളില്‍ നിറച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആകെ 280 ഗ്രാം ഹാഷിഷാണ് ഇങ്ങനെ ഖത്വറിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇതും കണ്ടെത്തി തടയാന്‍ സാധിച്ചു.
എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്‌സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞയാഴ്ച ക്രിസ്റ്റല്‍ മെത് കടത്താനുള്ള ശ്രമവും കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.
വിദേശത്തു നിന്ന് ഖത്വറിലേക്ക് കൊണ്ടുവന്ന വാടര്‍ ഫില്‍ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്രിസ്റ്റല്‍ മെത് എന്ന മയക്കുമരുന്ന് കൊണ്ടുവന്നത്. ആകെ 900 ഗ്രാം മയക്കുമരുന്നാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെയും ഇതിനായി ഉപയോഗിച്ച വാടര്‍ ഫില്‍ടറുകളുടെയും ചിത്രങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
Keywords: Qatar Customs seizes hashish hidden in carton at Hamad Airport, Doha, Qatar, Customs, Drugs, Airport, Arrested, Video, Social-Media, Gulf, World.أحبطت إدارة جمارك مطار حمد الدولي محاولة تهريب مادة الحشيش المخدرة مخبأة بطريقة سرية داخل كرتون لأحد المسافرين القادمين الى الدولة ، وبلغ الوزن الاجمالية للمادة المضبوطة 2061 جرام ، وبمجرد إتمام عملية الضبط تم على الفور اتخاذ الإجراءات القانونية
— الهيئة العامة للجمارك (@Qatar_Customs) August 11, 2022
#جمارك_قطر pic.twitter.com/BRpvvRmgNL
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

