Embassy | ഖത്വർ, യുഎഇ എംബസികൾ പ്രവർത്തനം പുനരാരംഭിച്ചു; ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വീണ്ടും നിർണായക നീക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com) നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഖത്വറിന്റെയും യുഎഇയുടെയും എംബസികൾ തിങ്കളാഴ്ച വീണ്ടും തുറന്നതായി ഖത്വർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2017 ജൂണിലാണ്​ സഊദി അറേബ്യ, യു എ ഇ, ബഹ്റൈൻ, ഈജിപ്​ത് രാജ്യങ്ങൾ ഖത്വറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്.

Embassy | ഖത്വർ, യുഎഇ എംബസികൾ പ്രവർത്തനം പുനരാരംഭിച്ചു; ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വീണ്ടും നിർണായക നീക്കം

തീവ്രവാദ സഹായമയുൾപെടെ വിവിധ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഖത്വറിനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിച്ചത്. ഗൾഫ്​മേഖലയിൽ ഏറെ അസ്വാരസ്യങ്ങൾക്കും വേദനകൾക്കും ഇടവെച്ച ബഹിഷ്‌കരണം 2021 ജനുവരിയിൽ അറബ് രാജ്യങ്ങൾ അവസാനിപ്പിച്ച് രണ്ട് വർഷത്തിലേറെയായി അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

തിങ്കളാഴ്ച രണ്ട് എംബസികളും തുറന്നപ്പോൾ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർ റഹ്‌മാൻ അൽതാനിയും ശെയ്ഖ് അബ്ദുല്ല ബിൻ സാഇദും പരസ്‌പരം ഫോണിൽ ബന്ധപ്പെട്ടതായി ഖത്വർ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2021-ൽ ഉപരോധത്തിന് ശേഷം ഖത്വറിൽ അംബാസഡർമാരെ ആദ്യം നിയമിച്ചത് ഈജിപ്‌ത്‌ ആയിരുന്നു. എന്നാൽ ബഹ്‌റൈൻ ഇതുവരെ ദോഹയിൽ വീണ്ടും എംബസി തുറന്നിട്ടില്ല.

Keywords: News, World, Gulf, Qatar, UAE, Embassy,   Qatar and UAE embassies resume work on Monday -Qatar foreign ministry.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia