റമദാനില്‍ ഖത്വറിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു; സര്‍കാര്‍, പൊതുസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 5 മണിക്കൂര്‍ ജോലി

 


ADVERTISEMENT


ദോഹ: (www.kvartha.com 31.03.2022) റമദാനില്‍ ഖത്വറിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയമാണ് പ്രഖ്യാപിച്ചത്.

സര്‍കാര്‍, പൊതുസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തില്‍ ദിവസവും അഞ്ച് മണിക്കൂറാകും പ്രവര്‍ത്തന സമയമെന്ന് പുറത്തിറക്കിയ സര്‍കുലറില്‍ പറയുന്നു. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ജോലി സമയം പ്രഖ്യാപിച്ചിരിക്കുന്നത്.  
Aster_MIMS

ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ വൈകിയെത്താനും അനുമതിയുണ്ട്. എന്നാല്‍ അഞ്ച് മണിക്കൂര്‍ ജോലി സമയം ഉറപ്പാക്കണം.

റമദാനില്‍ ഖത്വറിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു; സര്‍കാര്‍, പൊതുസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 5 മണിക്കൂര്‍ ജോലി


ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലുടമകള്‍ക്ക് ജോലി സമയം തീരുമാനിക്കാം.

സര്‍കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. 

ദുബൈയിലെ സര്‍കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഫ്ലെക്സിബിള്‍ ജോലി സമയത്തിനും റിമോട് വര്‍കിങ് സംവിധാനം നടപ്പിലാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 

Keywords:  News, World, International, Gulf, Qatar, Ramadan, Government-employees, Doha, Dubai, Public staff to work 5 hours during Ramadan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia