Saeed Juma | പ്രമുഖ യുഎഇ വ്യവസായി സഈദ് ജുമാ അൽ നബൂദ അന്തരിച്ചു; സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകർന്ന വ്യക്തിത്വം; ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നു

 

ദുബൈ: (KVARTHA) പ്രമുഖ യുഎഇ വ്യവസായി സഈദ് ജുമാ അൽ നബൂദ അന്തരിച്ചു. സഈദ് ആൻഡ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് ചെയർമാനും ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാനുമാണ്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സാഇദ് ബിൻ സുൽത്വാൻ ആൽ നഹ്യാൻ്റെയും ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിൻ്റെയും പാരമ്പര്യം ആഴത്തിൽ വേരൂന്നിയ വ്യക്തിത്വമായിരുന്നു സഈദ് അൽ നബൂദയുടേത്.

Saeed Juma | പ്രമുഖ യുഎഇ വ്യവസായി സഈദ് ജുമാ അൽ നബൂദ അന്തരിച്ചു; സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകർന്ന വ്യക്തിത്വം; ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നു

1982 മുതൽ 1997 വരെ ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാനായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഏറെ സഹായകരമായി. സഈദ് ആൻഡ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് സ്ഥാപിക്കുന്നതിലും വളർച്ചയിലും സഈദ് അൽ നബൂദ വഹിച്ച പങ്ക് നിർണായകമായിരുന്നു.

കമ്പനിയെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ലായി മാറ്റാനും അദ്ദേഹത്തിനായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച ളുഹ്ർ നമസ്‌കാരത്തിന് ശേഷം അൽ ഖവാനീജിൽ നടക്കും.

Keywords: News, World, Dubai, UAE News, Dubai, Obituary, Business Man, Saeed Juma Al Naboodah, Charity,  Prominent Emirati businessman Saeed Juma Al Naboodah passes away, Shamil.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia