Membership Launch | പ്രിയദർശിനി പബ്ലിക്കേഷൻസ് അംഗത്വ വിതരണം ജിദ്ദയിൽ ആരംഭിച്ചു
● പ്രശസ്ത ഗായികയും ഒഐസിസി വനിതാ വിഭാഗം അംഗവുമായ സോഫിയ സുനിലിന് ആദ്യ അംഗത്വം നൽകി ഒഐസിസി വെസ്റ്റേൺ
● പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി അറേബ്യ റീജ്യൻ അക്കാദമിക് കൗൺസിൽ അംഗങ്ങളായ സുജു തേവരുപറമ്പിൽ, സിമി അബ്ദുൽ ഖാദർ എന്നിവർ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ജിദ്ദ: (KVARTHA) കെപിസിസിയിലെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ അംഗത്വ വിതരണം സൗദി അറേബ്യയിലെ ജിദ്ദയിൽ ആരംഭിച്ചു. പ്രശസ്ത ഗായികയും ഒഐസിസി വനിതാ വിഭാഗം അംഗവുമായ സോഫിയ സുനിലിന് ആദ്യ അംഗത്വം നൽകി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി അറേബ്യ റീജ്യൻ അക്കാദമിക് കൗൺസിൽ അംഗങ്ങളായ സുജു തേവരുപറമ്പിൽ, സിമി അബ്ദുൽ ഖാദർ എന്നിവർ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസാഹ്ബ് വർക്കല, വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലി, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുത്തോട്, നാഷണൽ കമ്മിറ്റി അംഗം അനിൽ കുമാർ പത്തനംതിട്ട, ജോയിന്റ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, സെക്രട്ടറി ഉമ്മർ മങ്കട, നോർക്ക കൺവീനർ അബ്ദുൽ ഖാദിർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അയൂബ്ഖാൻ പന്തളം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷമീർ നദവി, വർഗീസ് ഡാനിയേൽ, നൗഷാദ് ചാലിയാർ, ജസീം, നവാസ് ബീമാപള്ളി, റാഷിദ് വർക്കല, ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു
#PriyadarshiniPublications, #MembershipDistribution, #Jeddah, #OICC, #SaudiArabia, #SophiaSunil