പ്രവാസി ക്വാറന്റൈനിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി, സ്റ്റേഡിയങ്ങളും സ്‌കൂളുകളും ഏറ്റെടുത്ത് സർക്കാർ, ഇതുവരെ കണ്ടെത്തിയത് 239642 കിടക്കകള്‍ക്കുള്ള സ്ഥലം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.04.2020) കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ വിദേശങ്ങളിൽ നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി സംസ്ഥാന സർക്കാർ. നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ ഇതിനകം രൂപം നൽകിക്കഴിഞ്ഞു. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഇതുവരെ  2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി.


പ്രവാസി ക്വാറന്റൈനിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി, സ്റ്റേഡിയങ്ങളും സ്‌കൂളുകളും ഏറ്റെടുത്ത് സർക്കാർ, ഇതുവരെ കണ്ടെത്തിയത് 239642 കിടക്കകള്‍ക്കുള്ള സ്ഥലം

47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളില്‍ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാനാകും. പുറമെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറികള്‍ കണ്ടെത്തി. നിലവിൽ 1,52,722 കിടക്കകള്‍ തയാറാണ്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും എറണാകുളത്തെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. കൂടുതല്‍പേരെ പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം മുന്നില്‍ കണ്ട് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകഴിഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേര്‍ന്നാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്.

Summary:  Preparations for the Expat Quarantine: Go vernment took over the stadiums and schools
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia