Pre Booking | എഐ സവിശേഷതകളോടെ ഗാലക്‌സി എസ് 24 സീരീസ്; യുഎഇയിൽ മുൻ‌കൂർ ബുക്കിംഗ് ആരംഭിച്ചു; വില ഇങ്ങനെ!

 


ദുബൈ: (KVARTHA) സാംസങിന്റെ ഗാലക്‌സി എസ് 24 സ്മാര്‍ട്‌ഫോണുകളും ഗാലക്‌സി എഐയും ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ യുഎഇയിൽ മുൻകൂർ ബുക്കിംഗ് ആരംഭിച്ചു. 3,199 ദിർഹം മുതൽ 6,599 ദിർഹം വരെ വിലയുള്ള ഫോണുകൾ രാജ്യത്ത് വിൽപനയ്‌ക്കെത്തും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ജനുവരി 31 മുതൽ പുതിയ സ്മാർട്ട്‌ഫോണുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Pre Booking | എഐ സവിശേഷതകളോടെ ഗാലക്‌സി എസ് 24 സീരീസ്; യുഎഇയിൽ മുൻ‌കൂർ ബുക്കിംഗ് ആരംഭിച്ചു; വില ഇങ്ങനെ!

ബുധനാഴ്ച നടന്ന അണ്‍പാക്ക്ഡ് 24 എന്ന പരിപാടിയില്‍ വെച്ചാണ് സാംസങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്. ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നീ മൂന്ന് മോഡലുകളാണ് വിപണിയിലെത്തുന്നത്. മോഡലുകളുടെ സ്റ്റോറേജ് ആശ്രയിച്ച്, അടിസ്ഥാന മോഡലുകളുടെ വില 3,199 ദിർഹത്തിനും 3,499 ദിർഹത്തിനും ഇടയിലാണ് പ്ലസിന് 3,899 ദിർഹത്തിനും 4,399 ദിർഹത്തിനും ഇടയിലും അൾട്രായ്ക്ക് 5,099 ദിർഹത്തിനും 6,599 ദിർഹത്തിനും ഇടയിലുമാണ് വില.

എഐ സൗകര്യങ്ങളാണ് എസ് 24 സീരീസിന്റെ പ്രത്യേകത. ഒനിക്‌സ് ബ്ലാക്ക്, മാര്‍ബിള്‍ ഗ്രേ, കൊബാള്‍ട്ട് വയലറ്റ്, ആംബര്‍ യെല്ലോ എന്നീ കളറുകളിൽ ഫോൺ ലഭ്യമാകും. ഗൂഗിളിന്റെ ജനറേറ്റീവ് എഐ മോഡലായ ജെമിനി-യുടെ പിന്തുണയോടെയാകും ഗാലക്സി എ ഐ പ്രവർത്തിക്കുക. എ ഐ 13 ഭാഷകളെ പിന്തുണയ്ക്കുന്നുവെന്നും എല്ലാ പ്രോസസിങ്ങും പ്രോസസിങ്ങും സ്മാർട്ട്ഫോൺ തന്നെ ചെയ്യുമെന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിൽ, ആപ്പിളിനും സാംസങ്ങിനും 80 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.

Keywords: News, World, Dubai, Smartphone, UAE, Galaxy S24, UAE News, Report, re-booking starts in UAE on Samsung's AI features-packed Galaxy S24 smartphone; prices unchanged.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia