ദുബായ്: വാഹനങ്ങളുടെ അതിവേഗം വരുത്തുന്ന ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ ദുബായിയില്‍ കര്‍ശനമായ രീതിയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ നടപടിയെടുക്കുന്നു. രണ്ടാമത്തെ 'സ്പീഡിങ് കില്‍സ്' കാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ട് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചതാണിക്കാര്യം. ഇപ്പോഴത്തെ വേഗതയായ ഒരു മണിക്കൂറില്‍ 20 കിലോമീറ്റര്‍ ചുരുക്കി മണിക്കൂറില്‍ 10 കിലോമീറ്റര്‍ ആക്കുവാനും ഇത് ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാനുമാണ് നിര്‍ദ്ദേശം.
'സ്പീഡിങ് കില്‍സ്' കാമ്പയിന്‍ തുടങ്ങിയതിന് ശേഷം റോഡപകടങ്ങളില്‍ 50% കുറവുണ്ടായി. ഹൈവേകളില്‍ പട്രോളിങ്ങും റഡാര്‍ തോക്കുകളും ഉപയോഗിക്കും. 2010ല്‍ 152 പേര്‍ വിവിധ റോഡപകടങ്ങളില്‍ മരിച്ചുവെങ്കില്‍ 2011ല്‍ ഇത് 118 ആയി കുറഞ്ഞു. എമിറേറ്റ്സ് റോഡ്, ബൈപാസ്സ് റോഡ്, ഷേഖ് സൈദ് റോഡ് എന്നിവിടങ്ങളാണ് അപകടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ചെറുവാഹനങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും.
നിയമം ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ റോഡപകടമരണം പൂജ്യത്തില്‍ എത്തുമെന്നുംമ്മേജര്‍ ജനറല്‍ അല്‍ സഫീന്‍ അറിയിച്ചു.
English Summary
Dubai: A proposal is being prepared to amend speed limits on Dubai roads and introduce more stringent punishments for breaking them, Dubai Police said on Thursday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.