ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിക്ക് സുഖപ്രസവം; തുണി നല്‍കിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

 


ദുബൈ: (www.kvartha.com 10.06.2019) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിക്ക് സുഖപ്രസവം. തുണി നല്‍കിയ പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നല്‍കി. തന്റെ തൊഴില്‍ പരിധിയില്‍ വരാത്ത കാര്യമായിട്ടും രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ നടത്തിയ ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി പറഞ്ഞു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥ കോര്‍പ്പറല്‍ ഹനാന്‍ ഹുസൈന്‍ മുഹമ്മദിനാണ് ഉദ്യോഗക്കയറ്റം നല്‍കി ആദരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഹനാന്‍ അടിയന്തര പരിചരണം നല്‍കി പ്രസവത്തിന് സഹായിക്കുകയായിരുന്നു.

 ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിക്ക് സുഖപ്രസവം; തുണി നല്‍കിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

ആശുപത്രിയിലെത്തിക്കാന്‍ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാ മുറിയിലെത്തിച്ചാണ് ഹനാന്‍ പരിചരണം നല്‍കിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ശ്വാസം കിട്ടാതെ മോശം അവസ്ഥയിലായിരുന്നു. ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഹനാന്‍ കൃത്രിമശ്വാസം നല്‍കി കുഞ്ഞിനെ രക്ഷിച്ചു. പിന്നീട് കുഞ്ഞിനേയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റി.

ഡ്യൂട്ടി തീരാന്‍ പത്ത് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് വേദനയെത്തുടര്‍ന്ന് ഇന്ത്യന്‍ യുവതി തന്റെയടുത്ത് എത്തിയതെന്ന് ഹനാന്‍ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ തനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം കൂടിയായി ഇതെന്നും ഹനാന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police inspector helps passenger deliver baby at airport: What happened next, Dubai, News, Pregnant Woman, Police, Lifestyle & Fashion, Airport, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia