Modi in UAE | യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻഡ്യയിലേക്ക് മടങ്ങി; സുപ്രധാന കരാറുകൾ ഒപ്പുവെച്ചു; അബുദബിയിൽ ഐഐടി സ്ഥാപിക്കും; പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്തുന്നതിനും ധാരണ
Jul 15, 2023, 20:07 IST
അബുദബി: (www.kvartha.com) ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദബിയിൽ നിന്ന് ഡെൽഹിയിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക സന്ദർശന വേളയിൽ ഇൻഡ്യയും യുഎഇയും സുപ്രധാന സാമ്പത്തിക സഹകരണ മേഖലകളിൽ കരാർ ഒപ്പുവെച്ചു. അബുദബിയിൽ ഡെൽഹി ഐഐടി കാംപസ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
'സന്ദർശനം ഹ്രസ്വവും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ സന്ദർശനമായിരുന്നു, ഇൻഡ്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തത്തിലെ നാഴികക്കല്ലായിരുന്നു', പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിദേശകാര്യ സെക്രടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.
ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഗൾഫ് രാജ്യത്തിന്റെ തൽക്ഷണ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായി (IPP) ബന്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി രൂപ, യുഎഇ ദിർഹം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ആർബിഐയും സിബിയുഎഇയും കരാറിൽ ഒപ്പുവച്ചു. 'ഇൻഡ്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്. ഇത് മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യും', പ്രധാനമന്ത്രി മോദി പറഞ്ഞു.
ദ്വിദിന ഫ്രാൻസ് സന്ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് മോഡി യുഎഇ തലസ്ഥാനത്ത് എത്തിയത്. അബുദബിയിൽ പ്രസിഡൻഷ്യൽ കൊട്ടാരമായ ഖസർ-അൽ-വതനിൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകി. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ അദ്ദേഹത്തെ ഊഷ്മളമായ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. ബഹുമുഖ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി ഇരുവരും ചർച നടത്തി.
കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം ഇൻഡ്യ-യുഎഇ വ്യാപാരത്തിൽ 20% വർധനയുണ്ടായതായി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും കറൻസിയിൽ വ്യാപാരം നടത്തുന്നതിനായി ഒപ്പുവച്ച കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, World, Gulf, PM, Narendra Modi, UAE, France, PM Narendra Modi leaves for India after visit to UAE. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.