നരേന്ദ്ര മോഡി ഇസ്രാഈലിലേക്ക്; ഉദ്ദേശം ആയുധ കച്ചവടം?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂ​ഡ​ല്‍​ഹി: (www kvartha.com 04.07.2017) പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ഡി ഇ​സ്രാ​ഈ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു. ചൊവാഴ്ച്ച പുറപ്പെടുന്ന മോഡി വൈകുന്നേരത്തോടെ അവിടെയെത്തുമെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രാഈൽ സന്ദർശിക്കുന്നത് എന്നതിനാൽ തന്നെ വളരെ ഗൗരവമായാണ് ഈ സന്ദർശനത്തെ ലോകം ഉറ്റു നോക്കുന്നത്.

സന്ദർശനത്തിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ പാകിതാനിൽ നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീകര പ്രവർത്തനങ്ങളിൽ ഇസ്രാഈൽ ഇന്ത്യയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 'ഇന്ത്യക്ക് ഇസ്രാഈലിനെ പോലെ സ്വയം പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. ലഷ്കറെ ത്വയിബയും ഹമാസും തമ്മിൽ വ്യത്യാസമൊന്നുമില്ല. തീവ്രവാദം തന്നെയാണ് ഏഷ്യ പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മാർക് സോഫർ പറഞ്ഞു.

നരേന്ദ്ര മോഡി ഇസ്രാഈലിലേക്ക്; ഉദ്ദേശം ആയുധ കച്ചവടം?

വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ക​രാ​റു​ക​ള്‍ ഒ​പ്പു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മോ​ഡിയു​ടെ യാ​ത്ര​യി​ല്‍ ഉൗ​ന്ന​ല്‍ ആ​യു​ധ​ക്ക​ച്ച​വ​ടം​ത​ന്നെയാണെന്നാണ് സൂചന. ഇ​സ്രാ​ഈലി​ലിന്റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ വി​പ​ണി​യാ​യി മാ​റി​യ ഇ​ന്ത്യ​ക്ക്​ മി​സൈ​ല്‍, ​േ​ഡ്രാ​ണ്‍, റ​ഡാ​ര്‍ എ​ന്നി​ങ്ങ​നെ ഇ​പ്പോ​ള്‍​ത​ന്നെ പ്ര​തി​വ​ര്‍​ഷം 6500 കോ​ടി​യോ​ളം രൂ​പ​യു​ടെ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ അ​വ​ര്‍ ന​ല്‍​കു​ന്ന​ത്.

ഇസ്രാഈലി​ലെ ഇ​ന്ത്യ​ക്കാ​രെ കാ​ണു​ന്ന​ത​ട​ക്കം, മോ​ദി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ്രധാനമന്ത്രി ബി​ന്യ​മി​ന്‍ നെ​ത​ന്യാ​ഹു ഒ​പ്പ​മു​ണ്ടാ​വും. പ്ര​സി​ഡ​ന്‍​റ്​ റ്യു​​വ​ന്‍ റി​വ്​​ളി​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ്​ ഇ​സാ​ഖ്​ ഹെ​ര്‍​സോ​ഗ്​ എ​ന്നി​വ​രെ​യും മോ​ഡി കാ​ണു​ന്നു​ണ്ട്. അതേസമയം മോഡി ഫലസ്തീൻ സന്ദർശിക്കുന്നില്ല എന്നത് ആശങ്കയോടെയാണ് അറബ് രാജ്യങ്ങളും ഇറാനും നോക്കി കണക്കുന്നത്.

Image: Reuters (Representative)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Prime Minister Narendra Modi is expected to reach Israel at 6 pm (Indian time) and will be received by his Israeli counterpart Benjamin Netanyahu and other senior ministers at the airport. This is the first ever visit by an Indian PM to Israel. Ahead of PM Modi’s visit, Israel on Monday backed India on the issue of terror threat it faces from Pakistan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia