ദുബൈ എക്‌സ്‌പോ 2020; പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
Oct 3, 2021, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 03.10.2021) ദുബൈയില്‍ ആരംഭിച്ച എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. എക്‌സ്‌പോ വേദിയിലെ ഇന്‍ഡ്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പിയൂഷ് ഗോയല്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
എക്‌സ്‌പോ നടക്കുന്ന അടുത്ത ആറ് മാസത്തിനിടെ ദുബൈ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇന്‍ഡ്യയും യു എ ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
എക്‌സ്‌പോയിലെ ഇന്‍ഡ്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തതിന് പുറമെ ഉന്നതതല യോഗങ്ങളിലും ഇന്‍ഡ്യയും യു എ ഇയും തമ്മിലുള്ള വ്യാപാര - നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള യോഗങ്ങളിലും പിയൂഷ് ഗോയല്‍ പങ്കെടുത്തു.
ഇന്‍ഡ്യന്‍ പവലിയന്റെ ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി, ലോകത്തെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ മേള അതിശയകരമായ രീതിയില്‍ സംഘടിപ്പിക്കുന്ന യു എ ഇ ഭരണകൂടത്തെ അദ്ദേഹം അനുമോദിച്ചു. ഇന്‍ഡ്യയും യു എ ഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ എക്‌സ്‌പോ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ഇന്‍ഡ്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന, യു എ ഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി, പ്രവാസി വ്യവസായി എം എ യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, അദീബ് അഹമ്മദ്, ഉന്നത ഉദ്യോഗസ്ഥര്‍, ഇന്‍ഡ്യന്‍ വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
നാല് നിലകളിലായി 8750 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പവിലിയന്‍ സ്ഥിരനിര്‍മിതിയാണ്. സ്വയം തിരിയുന്ന 600ല്‍ ഏറെ ഡിജിറ്റല്‍ ബ്ലോക്കുകള്‍ ചേര്‍ത്താണ് പുറംഭാഗം രൂപ കല്‍പന ചെയ്തത്. ഇവിടെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ തെളിയും.
ദുബൈ എക്‌സ്‌പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. താഴത്തെ നിലയില്‍ ഇന്‍ഡ്യന്‍ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളര്‍ച്ചയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇന്‍ഡ്യന്‍ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയില്‍. മെയ്ക് ഇന്‍ ഇന്‍ഡ്യ, പാരമ്പര്യേതര ഊര്‍ജ മേഖലയിലെ ഇന്‍ഡ്യന്‍ സാധ്യതകള്‍ തുടങ്ങിയവ മൂന്നാം നിലയിലുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഗുജറാത്തിന്റെ വളര്‍ച്ചയും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് അതിന് അവസരമുണ്ട്. എക്‌സ്‌പോയ്ക്ക് ശേഷം ഇന്‍ഡ്യയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ബിസിനസ് സമ്മേളനങ്ങള്‍ക്കും പവിലിയന്‍ ഉപയോഗിക്കാം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

