അമേരികയിലെ മേയോ ക്ലിനികിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ എത്തി; വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും

 


യു എ ഇ: (www.kvartha.com 29.01.2022) അമേരികയിലെ മേയോ ക്ലിനികിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ എത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബൈ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജെനറല്‍ അമന്‍ പുരിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. 

ഭാര്യ കമല വിജയനും ഒപ്പമുണ്ട്. പത്ത് ദിവസം മുഖ്യമന്ത്രി യുഎഇയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. രണ്ടുദിവസം പൊതുപരിപാടികളൊന്നും ഉണ്ടാകില്ല.

ഫെബ്രുവരി നാലിന് ദുബൈ എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബൂദബി, ശാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഏഴാം തീയതി തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ശനിയാഴ്ച യു എസില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് അറിയിച്ചിരുന്നത്.

അമേരികയിലെ മേയോ ക്ലിനികിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ എത്തി; വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും

Keywords:  Pinarayi to be back in Kerala only on Feb 7, a week's stopover in Dubai, UAE,News,Chief Minister, Pinarayi  Vijayan, Visit, Dubai, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia