Robot | നൂതന വിദ്യയുമായി ദുബൈ; ഭക്ഷണവിതരണത്തിന് റോബോടുകളെ സജ്ജമാക്കുന്നു
Feb 16, 2023, 11:48 IST
ദുബൈ: (www.kvartha.com) ഇനി ഭക്ഷണം റോബോടെത്തിക്കും. ഭക്ഷണവിതരണത്തിന് റോബോടുകളെ സജ്ജമാക്കുകയാണ് ദുബൈ. ദുബൈ ആര്‍ടിഎയാണ് ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ റോബോടുകളെ സജ്ജമാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക.
ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കളായ തലബാത്തുമായി സഹകരിച്ചു ദുബൈ ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തലാബോട് എന്നാണ് റോബോടിന് പേരിട്ടിരിക്കുന്നത്. ദുബൈ സിലികണ്‍ ഒയാസിസില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബൈ ഭക്ഷണവിതരണരംഗത്തും സാങ്കേതിക പരീക്ഷണത്തിലാണ്.
Keywords: News,World,international,Gulf,Dubai,Technology,Business,Finance,Food,Top-Headlines, Pilot phase for Talabat food delivery robots in Dubai Silicon Oasis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.