ദുബൈയില്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതി; മറ്റിടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻ പിഴ, ഒരേ കുടുംബമല്ലെങ്കിൽ മൂന്നിൽ കൂടുതൽ ആളുകൾ ഒരു കാറിൽ സഞ്ചരിക്കാൻ പാടില്ല, അറിയാം ഈദ് നിയന്ത്രണങ്ങൾ

 


ദുബൈ: (www.kvartha.com 11.05.2021) കോവിഡ് തീർത്ത വിലക്കുകൾ മറികടന്ന് ഇപ്രാവശ്യം ദുബൈയിലുള്ളവർക്ക് പെരുന്നാൾ നിസ്‌കാരം പള്ളിയിൽ നിർവഹിക്കാം. അതേ സമയം മറ്റുള്ളവയ്ക്ക് അഞ്ചിലധികം പേർ ഒത്തുകൂടുന്നത് നിരോധിച്ചു. അത്തരം ഒത്തുകൂടൽ സംഘടിപ്പിക്കുന്നയാൾക്ക് 50,000 ദിർഹവും പങ്കെടുക്കുന്ന ഓരോ അതിഥിക്കും 15,000 ദിർഹവും പിഴ ഈടാക്കും.

ദുബൈയില്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതി; മറ്റിടങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻ പിഴ, ഒരേ കുടുംബമല്ലെങ്കിൽ മൂന്നിൽ കൂടുതൽ ആളുകൾ ഒരു കാറിൽ സഞ്ചരിക്കാൻ പാടില്ല, അറിയാം ഈദ് നിയന്ത്രണങ്ങൾ


യുഎഇ ദുരന്ത നിവാരണ സമിതിയാണ്​ ഈദ്ഗാഹുകൾക്കും പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിനും അനുമതി നൽകിയത്. എന്നാൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരക്കും കൂടിച്ചേരലും അനുവദിക്കില്ല. പ്രവേശനം 15 മിനിറ്റ്​ മുൻപ് മുമ്പ് മാത്രമായിരിക്കും.

നമസ്കാരം കഴിഞ്ഞാൽ ഉടൻ ഈദ്ഗാഹും പള്ളികളും അടക്കണം. സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തുറക്കില്ല. മുഴുവൻ സമയവും മാസ്ക് നിർബന്ധമാണ്. മുസല്ല വീട്ടിൽനിന്ന് കൊണ്ടുവരണം. സാമൂഹിക അകലം പാലിച്ചായിരിക്കും നമസ്കാരം.

മൂന്നിൽ കൂടുതൽ ആളുകൾ ഒരു കാറിൽ സഞ്ചരിക്കാൻ പാടില്ല. എന്നാൽ ഒരേ കുടുംബം ആണെങ്കിൽ അഞ്ച് പേർക്ക് സഞ്ചരിക്കാം. നിയമം ലംഘിച്ചാൽ പിഴയും ചുമത്തും. കോവിഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങൾ നിരീക്ഷിക്കാൻ അധിക പൊലീസ് പട്രോളിംഗിനെ നിയോഗിച്ചിട്ടുണ്ടെന്ന് ട്രാഫിക് വകുപ്പ് ഡയറക്ടർ ജനറൽ സെയ്ഫ് മുഹൈർ സഈദ്​ അൽ മസ്​റൂയി പറഞ്ഞു.

മാളുകൾ, ബീചുകൾ, പള്ളികൾ, റോഡുകൾ തുടങ്ങിയ ഇടങ്ങളിൽ പൊലീസ് പരിശോധനയുണ്ടാവും. എമിറേറ്റിലുടനീളം ഒരു ഷിഫ്റ്റിൽ മൂവായിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. അഞ്ഞൂറോളം പൊലീസ് പട്രോളിംഗും 32 ഇരുചക്ര പട്രോളിംഗും ദുബൈയുടെ ഓരോ മുക്കിലും മൂലയിലും നിരീക്ഷിക്കും.

ദുബൈ പൊലീസുമായി സഹകരിച്ച് 700 ഓളം വളണ്ടിയർമാരും പ്രവർത്തിക്കും. 111 ലധികം ആംബുലൻസുകളും 72 ഫയർ വാഹങ്ങളും അടിയന്തിര സാഹചര്യങ്ങൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. 24 പൊലീസ് പട്രോളിംഗുകളും 18 ഇരുചക്ര പട്രോളിങ്ങുകളും ദുബൈയിലെ ഒമ്പത് ബീചുകളിൽ പരിശോധനയ്ക്കായി നിയമിച്ചിട്ടുണ്ട്.

Keywords:  Dubai, Gulf, News, Eid, Mosque, COVID-19, Car, Road, Police, Traffic, Fine, Top-Headlines, Permission for Eid prayers at a mosque in Dubai; Know more Eid Restrictions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia