SWISS-TOWER 24/07/2023

Dead | ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി കറാചിയില്‍ ഇറക്കി

 


ADVERTISEMENT

ദുബൈ: (www.kvartha.com) ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ദുബൈയില്‍ നിന്ന് ബംഗ്ലാദേശിലെ ധാകയിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബൈ എഫ് എസഡ് 523 വിമാനമാണ് അടിയന്തിരമായി പാകിസ്താനിലെ കറാചിയില്‍ ഇറക്കിയത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി 8.30ന് ആണ് ധാകയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 59 വയസുകാരനായ ബംഗ്ലാദേശ് പൗരന് യാത്രാ മധ്യേ ഹൃദയാഘാതം അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
Aster mims 04/11/2022

Dead | ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി കറാചിയില്‍ ഇറക്കി

ഇതോടെ ഏറ്റവും അടുത്തുള്ള കറാചി വിമാനത്താവളത്തില്‍ രാത്രി 8.17ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. ലാന്‍ഡിങിന് ശേഷം മെഡികല്‍ സംഘം നടത്തിയ പരിശോധയിലാണ് യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചത്.

മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഫ്‌ളൈ ദുബൈ അധികൃതര്‍ അറിയിച്ചു.

Keywords: Passenger aboard Dubai-Dhaka flight died of heart attack while landing in Karachi, Dubai, News, Dead, Passenger, Flight, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia