വ്യാജ ബില്ലുപയോഗിച്ച് ജ്വല്ലറിയില്‍ മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിച്ച പാക് സ്വദേശികള്‍ അറസ്റ്റില്‍

 


ADVERTISEMENT

ഷാര്‍ജ: സ്വര്‍ണമെന്ന് പറഞ്ഞ് മുക്കുപണ്ടങ്ങള്‍ ജ്വല്ലറിയില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്നംഗ സംഘത്തെ  ഷാര്‍ജാ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ പാക് സ്വദേശികളാണ്. സ്വര്‍ണാഭരണങ്ങളുടെ വ്യാജ ഇന്‍വോയ്‌സുകള്‍ ജ്വല്ലറിയില്‍ കാട്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

മുക്കുപണ്ടവുമായി ഷാര്‍ജയിലെ ഒരു ജ്വല്ലറിയില്‍ ചെന്ന സംഘം അത് ജ്വല്ലറിയില്‍ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കൊണ്ടുവന്ന ആഭരണങ്ങള്‍ കണ്ടപ്പോള്‍ സംശയം തോന്നിയ  ജ്വല്ലറിയുടമ ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി സ്ഥലം വിട്ടിരുന്നു. പിന്നീട്  പോലീസ് നടത്തിയ അന്വേഷണത്തിനിടയില്‍ യുവതിയെ കണ്ടെത്തി  അറസ്റ്റ് ചെയ്തു. ഇവരുടെ  കൈയില്‍ നിന്നും പോലീസ് മുക്കുപണ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

വ്യാജ ബില്ലുപയോഗിച്ച് ജ്വല്ലറിയില്‍ മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിച്ച  പാക് സ്വദേശികള്‍ അറസ്റ്റില്‍
രണ്ട് പുരുഷന്മാരുടെ സഹായത്തോടെയാണ് താന്‍ തട്ടിപ്പിന് ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ
അടിസ്ഥാനത്തില്‍ കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ദര്‍ശക വിസയിലാണ് പാകിസ്ഥാന്‍ സംഘം  യു.എ.ഇയിലെത്തിയത്. ഷാര്‍ജയിലെ ഒരു ഹോട്ടലില്‍ താമസിച്ചാണ് സംഘം  തട്ടിപ്പ് നടത്തിയിരുന്നത്.

Also Read:
കന്നുകാലികളെ കടത്തുകയായിരുന്ന ലോറി തടഞ്ഞുനിര്‍ത്തി, 5 പേരെ മര്‍ദിച്ചു; ഒരാളുടെ നില ഗുരുതരം

Keywords:  Sharjah, Gold, Police, Arrest, Pakistan, Natives, Youth, Visa, Hotel, Visit, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia