SWISS-TOWER 24/07/2023

ഷാര്‍ജയില്‍ ജെറ്റ് സ്‌കീയിങിനിടെയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു; ഭാര്യയ്ക്കും റൈഡര്‍ക്കും പരിക്ക്

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 15.01.2020) കടലില്‍ ജെറ്റ് സ്‌കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഷാര്‍ജയിലെ അല്‍ മംസര്‍ ബീച്ചിലായിരുന്നു ദുരന്തം. 29കാരനായ ഡോക്ടറാണ് മരിച്ചത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് അധികൃതര്‍ അറിയിച്ചു.

യുവാവും ഭാര്യയും ഒരുമിച്ചാണ് ജെറ്റ് സ്‌കീയിങ് നടത്തിയത്. കടലില്‍ വെച്ച് മറ്റൊരു ജെറ്റ് സ്‌കീയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ട രണ്ടാമത്തെ ജെറ്റ് സ്‌കീയിലുണ്ടായിരുന്ന റൈഡറെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാര്‍ജയില്‍ ജെറ്റ് സ്‌കീയിങിനിടെയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു; ഭാര്യയ്ക്കും റൈഡര്‍ക്കും പരിക്ക്

വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെയും ആംബുലന്‍സ്, പൊലീസ് പട്രോള്‍ സംഘങ്ങളെയും സ്ഥലത്തേക്ക് അയച്ചു.

മരിച്ച യുവാവിന്റെ മൃതദേഹം ഷാര്‍ജയിലെ കുവൈത്തി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Pakistani doctor dies in jet ski accident in UAE, Sharjah, News, Obituary, Accidental Death, Injured, Hospital, Treatment, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia