ഗള്‍ഫിലെ 'ചുവന്നതെരുവില്‍' രണ്ടായിരത്തിലേറെ മലയാളി പെണ്‍കുട്ടികള്‍
Aug 27, 2012, 12:48 IST
തിരുവനന്തപുരം: ഗള്‍ഫിലെ വിവിധ 'ചുവന്നതെരുവുകളില്‍' രണ്ടായരത്തിലധികം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. തൊഴില്‍മോഹവുമായി ഗള്‍ഫിലെത്തിയ ഇവരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സെക്‌സ്‌റാക്കറ്റുകളുടെ കൈകളിലെത്തിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ അനധികൃത റിക്രൂട്ടിംഗ് എജന്‍സികളും. വീട്ടുജോലി, കുട്ടികളെ നോക്കല്‍, ആശുപത്രി ശുചീകരണം എന്നീ ജോലികള്‍ക്കാണ് കേരളത്തില്‍ നിന്ന് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ ഗള്‍ഫ് നാടുകളില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്നത്. മലയാളി സ്ത്രീകളും സെക്‌സ് റാക്കറ്റിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്.
ദരിദ്ര യുവതികളാണ് റാക്കറ്റിന്റെ പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും. പ്രലോഭിപ്പിച്ചു കുടുക്കാന്‍ സ്ത്രീകള്‍ തന്നെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുക. ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടേതെന്ന മട്ടില്‍ മറ്റ് യുവതികളുടെ ചരിത്രവും അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ചെക്കുകളും കാണിച്ചാണ് വലമുറുക്കുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ അതോടെ വലയില്‍ വീഴും. ഉള്ളതെല്ലാം വിറ്റുപെറുക്കിയും, കൊള്ളപ്പലിശക്ക് കടം വാങ്ങിയും വിസക്കുള്ള പണം ഒപ്പിക്കും.
40,000 മുതല്‍ 60,000 വരെയാണ് ഏജന്റുമാര്‍ വിസക്ക് ആവശ്യപ്പെടുന്നത്. അനധികൃത വിദേശ തൊഴില്‍ റിക്രൂട്ടിംഗ് ഏജന്‍സികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസുകാരുടെ ഒത്താശയോടെയുള്ള ഇത്തരം അനധികൃത വിദേശ തൊഴില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ കേരളത്തില്‍ ആയിരത്തിലധികമാണുള്ളത്. ഇവയില്‍ മിക്കതിനും ലൈസന്‍സ് പോലുമില്ല.
ഗള്‍ഫിലെ ചുവന്നതെരുവുകളില്‍ പലതിന്റേയും നടത്തിപ്പുകാര്‍ മലയാളികളാണത്രേ. എംബസിക്ക് പോലും കണ്ടെത്താന്‍ കഴിയാത്തയിടങ്ങളില്‍ രഹസ്യമായി പാര്‍പ്പിച്ചാണ് പീഡനം.
ഗള്‍ഫില്‍ എത്തിയാലുടന്‍ യുവതികളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ ഏജന്റുമാര്‍ വാങ്ങും. രക്ഷപെടാനുള്ള പഴുതുകള്‍ അതോടെ അടയും. രണ്ടുമാസം ശമ്പളം നല്‍കും. ഇത് വീട്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. പിന്നെ പണമോ വിവരമോ ഉണ്ടാകില്ല. രണ്ടു മാസത്തിനിടയില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് നല്‍കുന്നത് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആയിരിക്കും. അതാകട്ടെ ഈ റാക്കറ്റിന്റെ നടത്തിപ്പുകാരുടേതാവും. ഇടക്ക് പുതിയ സ്ഥാപനത്തില്‍ ജോലികിട്ടിയെന്നും അറിയിക്കും. പിന്നീട് ഇവര്‍ക്ക് നാടുമായി ഒരുബന്ധവും ഉണ്ടാവില്ല.
Key Words: Gulf, Sex, Sex Racket, Emigration Department, House wives, Malayalees, Recruiting Agencies, Red Streets,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.