5 നൂറ്റാണ്ടിനിടെ ലോകത്ത് വീണ്ടും ഒറ്റ കണ്ണുമായി കുഞ്ഞ് ജനിച്ചതായി റിപോര്‍ട്; 'ജീവനോടെയിരുന്നത് വെറും 7 മണിക്കൂര്‍ മാത്രം'

 


യെമന്‍: (www.kvartha.com 23.03.2022) യെമനിലെ ഒരു ആശുപത്രിയില്‍ ഒറ്റ കണ്ണുമായി കുഞ്ഞ് ജനിച്ചതായി റിപോര്‍ട്. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെടുകയും ചെയ്തുവെന്നാണ് റിപോര്‍ട്. 
  
5 നൂറ്റാണ്ടിനിടെ ലോകത്ത് വീണ്ടും ഒറ്റ കണ്ണുമായി കുഞ്ഞ് ജനിച്ചതായി റിപോര്‍ട്; 'ജീവനോടെയിരുന്നത് വെറും 7 മണിക്കൂര്‍ മാത്രം'


ഒരു ഐ സോകറ്റും ഒറ്റ ഒപ്റ്റകല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപോര്‍ട് ചെയ്തു.

5 നൂറ്റാണ്ടിനിടെ ലോകത്ത് വീണ്ടും ഒറ്റ കണ്ണുമായി കുഞ്ഞ് ജനിച്ചതായി റിപോര്‍ട്; 'ജീവനോടെയിരുന്നത് വെറും 7 മണിക്കൂര്‍ മാത്രം'


അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപോര്‍ട് ചെയ്തിട്ടുള്ളൂവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. 

Keywords:  News, World, International, Yemen, Gulf, Hospital, Child, New Born Child, One-eyed baby born in Yemen dies 7 hours later
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia