Increased luggage | ഒമാന്‍ ദേശിയ ദിനം: കണ്ണൂര്‍ സെക്ടറിലേക്ക് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ ലൈന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസ്ഖത്: (www.kvartha.com) ഒമാന്‍ ദേശിയ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ സെക്ടറിലേക്ക് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ ലൈന്‍. നവംബര്‍ മുതല്‍ ഡിസംബര്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. നിലവില്‍ 30 കിലോ ഉണ്ടായിരുന്ന മസ്ഖത്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോ ബാഗേജ് കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം കംപനി പ്രഖ്യാപിച്ചത്.
Aster mims 04/11/2022

Increased luggage | ഒമാന്‍ ദേശിയ ദിനം: കണ്ണൂര്‍ സെക്ടറിലേക്ക് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ ലൈന്‍

ഗോ ഫസ്റ്റ് എയര്‍ ലൈനെ പിന്തുടര്‍ന്ന് മറ്റു വിമാന കംപനികളും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ കണ്ണൂരില്‍ നിന്ന് മസ്ഖതിലേക്കും തിരിച്ചും ആണ് ഗോ ഫാസ്റ്റ് സര്‍വീസ് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ക്രിസ്മസ്, ന്യൂ ഇയര്‍ യാത്രക്കാര്‍ക്ക് ടികറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വിമാന കംപനികള്‍ ഈടാക്കുന്നത്. ഡിസംബര്‍ മാസത്തില്‍ 90 റിയാല്‍ മുതലാണ് കേരളത്തിലേക്കുള്ള യാത്രാ നിരക്ക്. ഇനിയും ഉയരാനാണ് സാധ്യതയെന്നു ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

Keywords: Oman National Day: Go First Airline with increased luggage, Muscat, News, Business, Flight, Passengers, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia