Oman National Day | 52-ാം ദേശീയദിനാഘോഷം: വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്; മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസ്ഖത്: (www.kvartha.com) രാജ്യത്തിന്റെ 52-ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. 

പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30 വരെ വാഹനങ്ങളില്‍ സ്റ്റികര്‍ പതിച്ച് ഉപയോഗിക്കാം. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി വിപുലമായരീതിയിലുള്ള ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത്തവണ വളരെ വിപുലമായാണ് ദേശീയദിനം കൊണ്ടാടുന്നത്.
Aster mims 04/11/2022

Oman National Day | 52-ാം ദേശീയദിനാഘോഷം: വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്; മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍

വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റികറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റികര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്.

ദേശീയ ചിഹ്നങ്ങള്‍ സ്റ്റികറായി പതിക്കാന്‍ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകള്‍ ഉയോഗിക്കരുത്. ഈ കാലയളവില്‍ വാഹനത്തിന്റെ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മുന്‍ ഭരണാധകാരി സുല്‍ത്വാന്‍ ഖാബൂസിന്റെ മരണം, കോവിഡ് നിയന്ത്രണം എന്നിവ കാരണം കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി രാജ്യത്ത് വിപുലമായ രീതിയില്‍ ദേശീയദിനാഘോഷ പരിപാടികള്‍ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ കാറുകളുടെ അലങ്കാരങ്ങളും മറ്റും കുറവായിരുന്നു.

എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളിലാത്ത ദേശീയ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇത്തവണ ഒരുങ്ങുന്നത്. അതിനാല്‍ ഇത്തവണ വിദേശികളും സ്വദേശികളുമടക്കം നിരവധിപേര്‍ കാര്‍ അലങ്കരിക്കാനെത്തുമെന്നാണ് ഈ മേഖലയിലെ വ്യാപാരികളുടെ കണക്ക് കൂട്ടല്‍.

Keywords: Oman National Day Celebration: Permission to decorate vehicles, Muscat, News, Police, Vehicles, Gulf, Oman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script