Expat Died | ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

 


മസ്ഖത്: (KVARTHA) ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) ആണ് മരിച്ചത്.

സുഹൂല്‍ ഫൈഹ കംപനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസുള്ള രണ്ട് മക്കളുണ്ട്. മിസ്ഫ ജിഫ്നൈനില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ട്രകുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Expat Died | ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

11 വര്‍ഷത്തോളമായി സുഹൂല്‍ ഫൈഹ കംപനിയിലുണ്ടായിരുന്ന റഫീഖ് മവേല മാര്‍കറ്റില്‍ ഡെലിവറി സൂപര്‍ വൈസറായായിരുന്നു ജോലി ചെയ്തിരുന്നത്. അപകട സമയത്ത് റഫീഖിനൊപ്പമുണ്ടായിരുന്ന ഒമാനി ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Keywords: News, Gulf, Gulf-News, Accident-News, Oman News, Malayali, Expatriate, Died, Road Accident, Accidental Death, Injured, Oman: Malayali expatriate died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia