Accidental Death | ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

 



മസ്ഖത്: (www.kvartha.com) വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ സ്വദേശി സാബിത് (35) ആണ് മരിച്ചത്. ഇബ്രിയില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഒമാനില്‍ മെഡികല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്തു വരികയായിരുന്നു. 

Accidental Death | ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം


ഒരാഴ്ച മുമ്പാണ് സാബിതിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ - മുബീന. പിതാവ് - കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ് - ഫാത്വിമ മല്ലക്കടവത്ത്.

Keywords:  News,World,international,Gulf,Accident,Accidental Death,Malayalee,Dead Body,Muscat, Oman: Malayali expat died in road accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia