Expat Died | ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു

 


മസ്ഖത്: (www.kvartha.com) പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ചാവര്‍കോട് നദിയ വില്ല വീട്ടില്‍ ഷാജിയുടെ മകന്‍ ഷിജു ഷാജി (36) ആണ് മരിച്ചത്. ഒമാനിലെ ബാത്തിനാ മേഖലയിലെ ലിവയില്‍വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. 

ഒമാനില്‍ നിര്‍മാണ തൊഴിലാളി ആയിരുന്നു. മസ്ഖത് കെഎംസിസി കേന്ദ്രകമിറ്റി സെക്രടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തില്‍ ലിവ കെഎംസിസി പ്രവര്‍ത്തകര്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിച്ചു. മാതാവ് -  പ്രസന്ന. അശ്വതിയാണ് ഭാര്യ.

Expat Died | ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു


Keywords:  News, Gulf, Gulf-News, Obituary-News, Oman, Malayali Expat, Expat Died, Cardiac Arrest, Malayalee Youth, Obituary, Oman: Malayali expat died due to cardiac arrest. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia