പ്രവാസികള്‍ക്ക് ആശ്വാസം; ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രാവിലക്ക് ഒമാന്‍ നീക്കി
Aug 23, 2021, 20:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മസ്ഖത്: (www.kvartha.com 23.08.2021) പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്‍ഡ്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്കാണ് ഒമാന്‍ ഒഴിവാക്കി. സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും തീരുമാനം പ്രാബല്യത്തില്‍ വരികയെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍കുലറില്‍ പറയുന്നു.
ഒമാനില്‍ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച റെസിഡന്റ് വിസക്കാര്‍, വിസാ രഹിത പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍, ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍ തുടങ്ങിയവര്‍കായിരിക്കും പ്രവേശനാനുമതി ലഭിക്കുക. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി വ്യക്തമാക്കുന്ന ക്യുആര്‍ കോഡ് അടങ്ങിയ സെര്‍ടിഫികെറ്റ് ഒമാനിലെത്തുന്നവരുടെ കൈവശം ഉണ്ടാകണം.
ഓക്‌സ്ഫഡ് ആസ്ട്രാസെനക, സ്പുട്‌നിക്, ഫൈസര്‍, സിനോവാക് വാക്‌സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരമുള്ളത്. ഇത് പ്രകാരം ഇന്‍ഡ്യയില്‍ നിന്ന് കോവിഷീല്‍ഡ്, സ്പുട്‌നിക് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക.
രണ്ടാമത്തെ ഡോസ് ഒമാനിലെത്തുന്നതിന് 14 ദിവസമെങ്കിലും മുമ്പ് സ്വീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് പിസിആര്‍ പരിശോധനക്ക് വിധേയമാകുന്നവര്‍ക്ക് നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ നിന്ന് ഇളവ് നല്‍കും. ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഒമാനിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് പിസിആര്‍ പരിശോധനക്ക് വിധേയമാകേണ്ടത്. പിസിആര്‍ പരിശോധനാ ഫലമില്ലാതെ വരുന്നവരെ മസ്‌കത്ത് വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാക്കും.
തുടര്‍ന്ന് സമ്പര്‍ക്ക വിലക്കും ഉണ്ടാകും. വിമാനം കയറുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും തറാസുദ് പ്ലസ് ആപ്ലികേഷനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം. 18 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍, പിസിആര്‍ നിബന്ധനകള്‍ ബാധകമായിരിക്കില്ല. വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ആരോഗ്യ സാഹചര്യങ്ങളുള്ളവര്‍ക്കും ഇളവ് ലഭിക്കും.
2021 ഓഗസ്റ്റ് 19 ന് പുറപ്പെടുവിച്ച സുപ്രിം കമിറ്റി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലും മെഡികെല്‍ ബോര്‍ഡിന്റെ പ്രതികരണവും കണക്കിലെടുത്ത് പൊതുജനാരോഗ്യ മേഖലകളും റോയല്‍ ഒമാന്‍ പൊലീസും ഏകോപിപ്പിച്ചും, സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഇഅഅ)യും ചേര്‍ന്നാണ് യാത്രക്കാര്‍ക്ക് സെര്‍കുലര്‍ പുറപ്പെടുവിച്ചത്. സുല്‍ത്താനേറ്റും സുല്‍ത്താനേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകളും സെര്‍കുലര്‍ പാലിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
ഒമാനില്‍ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച റെസിഡന്റ് വിസക്കാര്‍, വിസാ രഹിത പ്രവേശനത്തിന് അര്‍ഹതയുള്ളവര്‍, ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നവര്‍ തുടങ്ങിയവര്‍കായിരിക്കും പ്രവേശനാനുമതി ലഭിക്കുക. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി വ്യക്തമാക്കുന്ന ക്യുആര്‍ കോഡ് അടങ്ങിയ സെര്‍ടിഫികെറ്റ് ഒമാനിലെത്തുന്നവരുടെ കൈവശം ഉണ്ടാകണം.
ഓക്‌സ്ഫഡ് ആസ്ട്രാസെനക, സ്പുട്‌നിക്, ഫൈസര്‍, സിനോവാക് വാക്‌സിനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരമുള്ളത്. ഇത് പ്രകാരം ഇന്‍ഡ്യയില്‍ നിന്ന് കോവിഷീല്‍ഡ്, സ്പുട്‌നിക് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക.
രണ്ടാമത്തെ ഡോസ് ഒമാനിലെത്തുന്നതിന് 14 ദിവസമെങ്കിലും മുമ്പ് സ്വീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് പിസിആര്‍ പരിശോധനക്ക് വിധേയമാകുന്നവര്‍ക്ക് നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കില്‍ നിന്ന് ഇളവ് നല്‍കും. ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഒമാനിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് പിസിആര്‍ പരിശോധനക്ക് വിധേയമാകേണ്ടത്. പിസിആര്‍ പരിശോധനാ ഫലമില്ലാതെ വരുന്നവരെ മസ്‌കത്ത് വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാക്കും.
തുടര്‍ന്ന് സമ്പര്‍ക്ക വിലക്കും ഉണ്ടാകും. വിമാനം കയറുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും തറാസുദ് പ്ലസ് ആപ്ലികേഷനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും വാക്‌സിനേഷന്‍ സെര്‍ടിഫികെറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം. 18 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍, പിസിആര്‍ നിബന്ധനകള്‍ ബാധകമായിരിക്കില്ല. വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ആരോഗ്യ സാഹചര്യങ്ങളുള്ളവര്‍ക്കും ഇളവ് ലഭിക്കും.
Keywords: Oman lifts travel ban on India, Pakistan, Bangladesh from Sep. 1, Muscat, News, Oman, Health, Health and Fitness, Passengers, Flight, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.