Accidental Death | ഒമാനില്‍ ഓടി കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടി തെറിച്ച് അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
Jul 20, 2022, 18:16 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കോര്‍പറേഷനിലെ ആദികടലായി സ്വദേശിയായ ശംസീര്‍ പാറക്കല്‍ നജീബാ(39)ണ് മരിച്ചത്. ഒമാനിലെ സലാലയ്ക്കടുത്ത് തുംറൈത്ത് - ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിലാണ് ദാരുണമരണം.
ഓടി കൊണ്ടിരിക്കുന്ന കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ റോയല്‍ ഒമാന്‍ പൊലീസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്റ്ററില്‍ നിസ്വ ഹൈമ്മ റഫറല്‍ ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റയീസ്, രാജസ്താന്‍ സ്വദേശി ബിന്ദു മക്കീജ എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വ ആശുപത്രിയിലും കണ്ണൂര്‍ സ്വദേശി സമീര്‍, കോഴിക്കോട് സ്വദേശി നജീബ സ്വാലിഹ, നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സലാല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഹൈമക്ക് സമീപം നിയന്ത്രണം വിട്ട വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശംസീര്‍ ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.