Tobacco products | ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് കസ്റ്റംസിന്റെ റെയ്ഡ്; പിടികൂടിയത് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും

 


ADVERTISEMENT

മസ്ഖറ്റ്: (www.kvartha.com) ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും പിടികൂടി. കസ്റ്റംസ് അധികൃതര്‍ വടക്ക്, തെക്ക് ബാതിന ഗവര്‍ണറേറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.

ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

Tobacco products | ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് കസ്റ്റംസിന്റെ റെയ്ഡ്; പിടികൂടിയത് വന്‍തോതില്‍ മദ്യവും സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും

കഴിഞ്ഞ ദിവസം മസ്ഖറ്റ് ഗവര്‍ണറേറ്റിലെ ബീചില്‍ നിന്ന് 70 കിലോഗ്രാമിലേറെ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി ബന്ധപ്പെട്ട് പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ബീചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Keywords: Oman Customs seizes alcoholic, tobacco products from expats, Muscat, Oman, Police, Customs, Raid, Seized, Statement, News, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia