ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 2 ഇന്ത്യൻ നാവികരെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി
ADVERTISEMENT
● നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്
● ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു
● കപ്പൽ ഗതാഗത സ്വാതന്ത്ര്യവും നാവികരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
ദുബൈ: (KVARTHA) ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായിട്ടുണ്ട്. ആക്രമണ സമയത്ത് 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി.
രണ്ട് ഇന്ത്യക്കാരെ കാണാതായി; തെരച്ചിൽ ഊർജിതം
2026 ഒക്ടോബർ 11 ഞായറാഴ്ച ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ സോഹാർ ആങ്കറേജിൽ വെച്ചാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ സ്ഥിരീകരിച്ചു. ഒമ്പത് ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി സുരക്ഷിതമാക്കിയെന്നും രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക കോസ്റ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ശ്രമങ്ങൾ സജീവമായി നടന്നുവരികയാണ്. ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ നടപടികൾ ഉറപ്പാക്കുന്നതിനും സമുദ്ര സുരക്ഷാ അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസിയും സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കാണാതായവരെ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്ന് എംബസി അറിയിച്ചു.
⚠️ IMPORTANT UPDATE ⚠️ On Oct 11, Marshall Islands-flagged tanker M/T Valthera, carrying 11 Indian seafarers, was struck by an unknown projectile in the Strait of Hormuz, resulting in an onboard fire. Thankfully, all 11 of our Indian crew members are reported to be safe. We are continuously monitoring the situation and remain in contact with the ship management company to ensure ongoing safety and wellbeing of our seafarers.
— Sarbananda Sonowal (@sarbanandsonwal) October 11, 2026
ആക്രമണത്തെ അപലപിച്ച് ഇന്ത്യ
വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും, വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത് പശ്ചിമേഷ്യയിൽ വഷളായിരിക്കുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാൻ ഇടയാക്കൂ എന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നിലവിലുള്ള സംഘർഷത്തിന് പരിഹാരം കാണണമെന്നും സാഹചര്യം ശാന്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര വാണിജ്യവും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Two Indian sailors missing after drone attack on MT Petro Dolphin off Oman.
#Kvartha #OmanCoast #DroneAttack #IndianSailors #MTPetroDolphin #MaritimeSecurity #InternationalNews #SobhaNews
